ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലുകൾക്ക് ഇറാന്റെ സുരക്ഷ; ശത്രുരാജ്യങ്ങൾക്ക് പ്രവേശനമില്ല

Wait 5 sec.

പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യൻ കപ്പലുകൾക്ക് സുരക്ഷിതമായി കടന്നുപോകാൻ അനുമതി നൽകുമെന്ന് ഇറാൻ വ്യക്തമാക്കി.ലോകത്തെ എണ്ണക്കടത്തിന്റെ അഞ്ചിലൊന്നും നടക്കുന്ന ഈ ജലപാതയിലൂടെയുള്ള ഗതാഗതം തടസ്സപ്പെടുന്നത് ആഗോള സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമെന്ന ആശങ്ക നിലനിൽക്കെയാണ് ഇറാന്റെ ഈ നിർണ്ണായക പ്രഖ്യാപനം.കഴിഞ്ഞ മാസം അമേരിക്കയും ഇസ്രായേലും ഇറാനെതിരെ യുദ്ധം പ്രഖ്യാപിച്ചതിനെത്തുടർന്ന് ഹോർമുസ് കടലിടുക്കിൽ ഇറാൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. എന്നാൽ, പാശ്ചാത്യ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് പോലെ കടലിടുക്ക് പൂർണ്ണമായും അടച്ചിട്ടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി ഔദ്യോഗിക ടെലിവിഷനോട് സംസാരിക്കവെ വ്യക്തമാക്കി.സൗഹൃദ രാജ്യങ്ങൾക്ക് ഇറാൻ അനുമതി നൽകി. ചൈന, റഷ്യ, പാകിസ്ഥാൻ, ഇറാഖ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളുമായി തങ്ങൾ സഹകരിക്കുന്നുണ്ടെന്ന് അരാഗ്‌ചി പറഞ്ഞു.ചില രാജ്യങ്ങൾ തങ്ങളുടെ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ ഞങ്ങളെ ബന്ധപ്പെട്ടിരുന്നു. ഇന്ത്യ ഉൾപ്പെടെയുള്ള സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾക്ക് ഞങ്ങളുടെ സായുധ സേന സുരക്ഷിത പാത ഒരുക്കുന്നുണ്ട്.ഏതാനും ദിവസങ്ങൾക്ക് മുമ്പ് രണ്ട് ഇന്ത്യൻ കപ്പലുകൾ കടലിടുക്ക് കടന്നുപോയി. ബംഗ്ലാദേശിന്റെ കാര്യത്തിലും സമാനമായ സഹകരണം ഉണ്ടാകും,” അദ്ദേഹം കൂട്ടിച്ചേർത്തു.യുദ്ധത്തിന് ശേഷവും ഈ സഹകരണം തുടരുമെന്ന് ഇറാൻ ഉറപ്പുനൽകുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു നയതന്ത്ര വിജയമായാണ് വിലയിരുത്തപ്പെടുന്നത്.The post ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലുകൾക്ക് ഇറാന്റെ സുരക്ഷ; ശത്രുരാജ്യങ്ങൾക്ക് പ്രവേശനമില്ല appeared first on Arabian Malayali.