കായംകുളത്ത് കഴിഞ്ഞ ദിവസം മുസ്ലിം ലീഗ് നേതാവ് യു പ്രതിഭയ്‌ക്കെതിരെ നടത്തിയ സ്ത്രീവിരുദ്ധ പരാമർശം തെറ്റായ സമീപനമാണെന്ന് പിണറായി വിജയൻ. കോൺഗ്രസിൻ്റെ നേതാക്കൾ ഇരിക്കുന്ന വേദിയിലാണ് സംഭവം നടന്നത്. എങ്ങനെയാണ് ഒരു സ്ത്രീയെ ഇങ്ങനെ അപമാനിക്കാൻ കഴിയുക. സമൂഹത്തിന് അംഗീകരിക്കാൻ കഴിയാത്ത നടപടിയാണ് ഇതെന്നും അദ്ദേഹം പ്രതികരിച്ചു.Also read: ‘വിജയിപ്പിച്ചാൽ സൗജന്യ വിദേശ യാത്ര’; തവനൂരിൽ മുസ്ലിംലീഗ് നേതാവിൻ്റെ പ്രസംഗം വിവാദത്തിൽ; നടപടി എടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻസതീശൻ്റെ ഡീൽ ആരോപണത്തിലും അദ്ദേഹം പ്രതികരിച്ചു. 1971 ൽ പാലക്കാട് എ കെ ജിക്കെതിരെ ആർ എസ് എസ് കാര്യവാഹക് കോൺഗ്രസ് സ്ഥാനാർത്ഥിയായി വന്നു. പിന്നീട് പരാജയത്തിൽ നിന്ന് രക്ഷപ്പെടാൻ കോ ലി ബി സഖ്യം ഉണ്ടാക്കി. വോട്ട് കച്ചവടം എത്രയോ വിവാദം ഉണ്ടാക്കി. അതെല്ലാം കോൺഗ്രസ് ബി ജെ പി വോട്ട് കച്ചവടം ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.അഖിലേന്ത്യാ നേതാവാണെങ്കിലും സാധാരണ പ്രാദേശിക പ്രവർത്തകൻ്റെ കാര്യ വിവരം പോലും രാഹുൽ ഗാന്ധിക്ക് ഇല്ല. രാഹുൽ ഗാന്ധി കണ്ടാലും കൊണ്ടാലും പഠിക്കില്ല എന്നും പിണറായി വിജയൻ പറഞ്ഞു.The post യു പ്രതിഭക്കെതിരെ ഉണ്ടായ വ്യക്തിഹത്യ; സമൂഹത്തിന് അംഗീകരിക്കാൻ കഴിയാത്ത നടപടിയെന്ന് പിണറായി വിജയൻ appeared first on Kairali News | Kairali News Live.