ദൃശ്യം 3 കാത്തിരുന്നവർക്ക് ഒരു സർപ്രൈസ്; ദൃശ്യം 2 എത്തുന്നു, ബി​ഗ് സ്ക്രീനിലേക്ക്…

Wait 5 sec.

കേരളക്കരയെയാകെ ആകാംഷയുടെ മൂൾമുനയിൽ നിർത്തിയ സിനിമയാണ് ജീത്തുജോസഫ് സംവിധാനം ചെയ്ത ദൃശ്യം. ഇപ്പോഴിതാ സിനിമയുടെ മൂന്നാം ഭാ​ഗം റിലീസിനായി കാത്തിരുന്നവരുടെ മുന്നിലേക്ക് ഒരു സർപ്രൈസുമായി എത്തിയിരിക്കുകയാണ്​ ടീം. ട്വിസ്റ്റുകൾ നിറഞ്ഞ ദൃശ്യത്തിൻ്റെ ഒന്നാം ഭാ​ഗം റിലീസ് ചെയ്തത് 2013ലാണ് അന്ന് തീയേറ്ററുകളിൽ ഓളം സൃഷ്ടിച്ചാണ് ജോർജ് കുട്ടിയും കുടുംബവും മടങ്ങിയത്. പിന്നീട് 2021ലാണ് സിനിമയുടെ രണ്ടാം ഭാ​ഗം എത്തിയത്. കോവിഡ് കാലമായതിനാൽ സിനിമ ഒടിടി റിലീസ് ആയിരുന്നു. ഇപ്പോൾ മൂന്നാം ഭാ​​ഗം മെയ് 21 ന് റിലീസ് ചെയ്യാനിരിക്കെയാണ് ആരാധകർക്ക് ഒരു സമ്മാനം നൽകാൻ ജീത്തുജോസഫും ടീമും തീരുമാനിച്ചത്. Also read: ഓ ഇത്രപെട്ടന്ന് ഇങ്ങെത്തിയോ…, ‘മസ്തിഷ്ക മരണം’ ഒടിടിയിൽ കാണാം; എപ്പോൾ? എവിടെ?ഒടിടി റിലീസായ രണ്ടാം ഭാ​ഗം തീയേറ്ററിൽ റിലീസ് ചെയ്യുന്നു. ഏപ്രിൽ 10 ന് തീയേറ്ററിൽ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. തീയേറ്റർ റിലീസായാണ് ഇറങ്ങിയിരുന്നതെങ്കിൽ നൂറ് കോടി ക്ലബിൽ എത്തേണ്ട സിനിമയായിരുന്നെന്നാണ് ആരാധകരുടെ അഭിപ്രായം. എന്തായാലും വിഷുക്കൈനീട്ടമായി തിയേറ്ററിൽ എത്തുന്ന സിനിമയ്ക്കായി കേരളക്കര കാത്തിരിക്കുകയാണ്.The post ദൃശ്യം 3 കാത്തിരുന്നവർക്ക് ഒരു സർപ്രൈസ്; ദൃശ്യം 2 എത്തുന്നു, ബി​ഗ് സ്ക്രീനിലേക്ക്… appeared first on Kairali News | Kairali News Live.