യു പ്രതിഭയ്ക്കെതിരെ ഉണ്ടായ സ്ത്രീവിരുദ്ധ പരാമർശത്തിൽ പ്രതികരിച്ച് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. അപമാനകരമായ പ്രചാരവേലയാണ് യു ഡി എഫ് നടത്തുന്നത്. യുഡിഎഫ് നേതൃനിര എങ്ങനെ ചിന്തിക്കുന്നു എന്നതിന്റെ മുഖ കണ്ണാടിയാണ് ഇത്തരത്തിലുള്ള പരാമർശങ്ങൾ എന്നും മുഖ്യമന്ത്രി പറഞ്ഞു.Also read: പത്ത് വർഷത്തെ അനുഭവം വാഗ്ദാനങ്ങളുടെ രാഷ്ട്രീയമല്ല, പൂർത്തിയാക്കിയ വികസനത്തിൻ്റെ യാഥാർത്ഥ്യമെന്ന് മുഖ്യമന്ത്രിരാഹുൽ മാങ്കൂട്ടത്തിൻ്റെ അനുഭവം എല്ലാർക്കും അറിയാവുന്നതാണ്. അതിൻ്റെ തുടർച്ചയാണ് ഇന്നലെ ലീഗ് നേതാവ് യു പ്രതിഭയ്‌ക്കെതിരെ നടത്തിയ സ്ത്രീ വിരുദ്ധ പരാമർശം. നിയമപരമായി നേരിടുമെന്ന് പ്രതിഭ പറഞ്ഞു. സ്ത്രീകൾക്ക് എതിരെ എന്തും പറയാവുന്ന അവസ്ഥ അനുവദിക്കില്ല. ഇതിനെതിരെ നേരിടുക തന്നെ ചെയ്യുമെന്നും അദ്ദേഹം പ്രതികരിച്ചു.English summary : CPI(M) State Secretary MV Govindan Master responded to the misogynistic remarks made against U Pratibha. The UDF is conducting a shameful campaign.The post യു പ്രതിഭയ്ക്കെതിരെ ഉണ്ടായ സ്ത്രീവിരുദ്ധ പരാമർശം; യുഡിഎഫ് നേതൃനിര എങ്ങനെ ചിന്തിക്കുന്നു എന്നതിന്റെ മുഖ കണ്ണാടിയെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ appeared first on Kairali News | Kairali News Live.