‘ന്യൂനപക്ഷ സ്ഥാപനങ്ങൾക്ക് ഭീഷണിയായ എഫ് സി ആർ എ ഭേദഗതി പിൻവലിക്കണം’; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തെഴുതി ഡോ. ജോൺ ബ്രിട്ടാസ് എംപി

Wait 5 sec.

ന്യൂനപക്ഷ സ്ഥാപനങ്ങൾക്ക് ഭീഷണിയായ എഫ് സി ആർ എ ഭേദഗതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തെഴുതി ജോൺ ബ്രിട്ടാസ് എം പി. വിദേശ സംഭാവനകളെ നിയന്ത്രിക്കാനുള്ള നിയന്ത്രണ ചട്ടക്കൂടിൽ നിന്നുള്ള അടിസ്ഥാനപരമായ വ്യക്തിയാനമാണ്. പുതിയ നിയമഭേദഗതികൾ ഭരണഘടനാപരമായും ആശങ്കകൾ ഉയർത്തുന്നതെന്ന് അദ്ദേഹം കത്തിലൂടെ പറഞ്ഞു.ഭരണഘടനയുടെ ആർട്ടിക്കിൾ 14, 19, 25, 26, 29, 30 പ്രകാരമുള്ള മൗലികാവകാശ ലംഘനത്തെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉയർത്തുകയാണ്. എഫ്‌ സി‌ ആർ‌ എ പ്രകാരം പ്രതിവർഷം 22,000 കോടി രൂപ ചെലവഴിക്കേണ്ടിവരും. സമീപ വർഷങ്ങളിൽ 21,000-ത്തിലധികം ലൈസൻസുകൾ ഇതിനകം റദ്ദാക്കിയിട്ടുണ്ടെന്നതും ജോൺ ബ്രിട്ടാസ് എം പി ചൂണ്ടിക്കാട്ടി.ALSO READ: എഫ് സി ആർ എ നിയമഭേദഗതി: ‘ന്യൂനപക്ഷ സ്ഥാപനങ്ങളുടെ ആശങ്ക പരിഹരിക്കണം’; കെ രാധാകൃഷ്ണൻ എം പിപുതിയ ഭേദഗതികൾ ജീവകാരുണ്യ, മാനുഷിക പ്രവർത്തനങ്ങളിൽ വലിയ ആഘാതം ചെലുത്തും. ഭേദഗതി കൊണ്ടുവരുന്നതിന് മുന്നേ ഭരണഘടന വിദഗ്ധരുമായും, സ്ഥാപനങ്ങളിലും കൂടിയാലോചനകൾ നടത്തണമെന്നും ജോൺ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടു.The post ‘ന്യൂനപക്ഷ സ്ഥാപനങ്ങൾക്ക് ഭീഷണിയായ എഫ് സി ആർ എ ഭേദഗതി പിൻവലിക്കണം’; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തെഴുതി ഡോ. ജോൺ ബ്രിട്ടാസ് എംപി appeared first on Kairali News | Kairali News Live.