മഞ്ഞിൽ നിക്കർ മാത്രം ധരിച്ച് ചാക്കോച്ചൻ; ‘ഇത് നമ്മൾ ഒരുമിച്ച് അഭിനയിച്ചതിന്റെ ഫലമാണെന്ന്’ ഷൈൻ ടോം ചാക്കോ

Wait 5 sec.

നടൻ കുഞ്ചാക്കോ ബോബൻ തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച പുതിയ വീഡിയോയാണ് ഇപ്പോൾ സിനിമ ലോകത്തെയും സോഷ്യൽ മീഡിയയിലെയും പ്രധാന ചർച്ചാവിഷയം. കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം വിദേശയാത്രയിലുള്ള താരം, തന്റെ പുതിയ ചിത്രമായ ‘ഒരു ദുരൂഹ സാഹചര്യത്തിലെ’ പാട്ടിന്റെ പശ്ചാത്തലത്തിലാണ് ഈ രസകരമായ റീൽ പങ്കുവെച്ചിരിക്കുന്നത്. കഠിനമായ മഞ്ഞുവീഴ്ചയുള്ള പ്രദേശത്ത് നിക്കർ മാത്രം ധരിച്ച് ഓടി വരികയും മഞ്ഞിൽ കിടന്നുരുളുകയും ചെയ്യുന്ന ചാക്കോച്ചനെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ‘ഒരു ദുരൂഹ സാഹചര്യത്തിൽ കിട്ടിയ തൊലിക്കട്ടി’ എന്ന ക്യാപ്ഷനോടെ പങ്കുവെച്ച ഈ വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്.ALSO READ : ബംഗാളി നടൻ രാഹുൽ അരുണോദയ് ബാനർജി അന്തരിച്ചുഈ വീഡിയോയ്ക്ക് താഴെ വരുന്ന രസകരമായ കമന്റുകളാണ് ആരാധകരെ ഏറെ ചിരിപ്പിക്കുന്നത്. “നമ്മൾ ഒരുമിച്ച് അഭിനയിച്ചതിന് ശേഷമാണെന്ന് തോന്നുന്നു” എന്ന നടൻ ഷൈൻ ടോം ചാക്കോയുടെ കമന്റ് ഇതിനോടകം തന്നെ വലിയ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ‘മഞ്ഞിൽ വിരിഞ്ഞ കുഞ്ചാക്കോ’ എന്നും, ‘ഉപയോഗിച്ച ബ്രാൻഡ് ഏതാണെന്ന് മാത്രം അറിഞ്ഞാൽ മതി’ എന്നിങ്ങനെ നീളുന്നു ആരാധകരുടെ മറ്റ് കമന്റുകൾ. മലയാളികളുടെ പ്രിയ താരം മഞ്ജു വാര്യരും പോസ്റ്റിന് കമന്റുമായി എത്തിയിട്ടുണ്ട്. താരത്തിന്റെ ഈ സാഹസികതയും തമാശയും നിറഞ്ഞ പ്രകടനം സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.ALSO READ : ‘മകൾക്ക് നടക്കാനോ ഓടാനോ സാധിക്കില്ല, ഇതിന്റെ ചികിത്സ ഇന്ത്യയിൽ എല്ലായിടത്തും ലഭ്യമല്ല’; മകളുടെ രോ​ഗത്തെ കുറിച്ച് വെളിപ്പെടുത്തി വരുൺ ധവാൻരതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്യുന്ന ‘ഒരു ദുരൂഹ സാഹചര്യത്തിൽ’ എന്ന ചിത്രമാണ് കുഞ്ചാക്കോ ബോബന്റേതായി ഇനി പുറത്തിറങ്ങാനുള്ളത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും ഉദയ പിക്ചേഴ്സിന്റെ ബാനറിൽ കുഞ്ചാക്കോ ബോബനും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം രണ്ട് പ്രമുഖ പ്രൊഡക്ഷൻ കമ്പനികളുടെ ആദ്യ ഒത്തുചേരൽ കൂടിയാണ്. കുഞ്ചാക്കോ ബോബനൊപ്പം ദിലീഷ് പോത്തൻ, സജിൻ ഗോപു, ചിദംബരം, സുധീഷ്, ജാഫർ ഇടുക്കി തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. View this post on Instagram A post shared by Kunchacko Boban (@kunchacks)The post മഞ്ഞിൽ നിക്കർ മാത്രം ധരിച്ച് ചാക്കോച്ചൻ; ‘ഇത് നമ്മൾ ഒരുമിച്ച് അഭിനയിച്ചതിന്റെ ഫലമാണെന്ന്’ ഷൈൻ ടോം ചാക്കോ appeared first on Kairali News | Kairali News Live.