വാഗ്ദാനങ്ങൾ പാലിച്ച കരുത്തുറ്റ പോരാട്ടം; വികസനക്കുതിപ്പുമായി എൽ.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിടും : എം.വി. ഗോവിന്ദൻ മാസ്റ്റർ

Wait 5 sec.

കൃത്യമായ രാഷ്ട്രീയം പറഞ്ഞുകൊണ്ടുള്ള കരുത്തുറ്റ പോരാട്ടമാണ് ഉടുമ്പഞ്ചോല മണ്ഡലത്തിൽ എൽ.ഡി.എഫ് കാഴ്ചവെക്കുന്നതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ. എൽ.ഡി.എഫ് മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഓരോന്നായി പൂർത്തീകരിച്ചാണ് സർക്കാർ മുന്നോട്ടുപോകുന്നത്. 2016-ൽ 600 വാഗ്ദാനങ്ങളുമായാണ് എൽ.ഡി.എഫ് അധികാരത്തിലേറിയത്. ഇതിൽ 18 എണ്ണം ഒഴികെ ബാക്കിയെല്ലാം നടപ്പിലാക്കി പ്രോഗ്രസ് റിപ്പോർട്ട് ജനസമക്ഷം സമർപ്പിക്കാൻ സർക്കാരിന് സാധിച്ചു. 2021-ൽ മുന്നോട്ടുവെച്ച 900 വാഗ്ദാനങ്ങളും പൂർണ്ണമായി നടപ്പിലാക്കിക്കൊണ്ടാണ് ഈ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ALSO READ : വർഗീയതയെ പ്രീണിപ്പിക്കാൻ എൽഡിഎഫ് ഇല്ല; അൻവർ നടത്തുന്നത് വ്യക്തിപരമായ പകപോക്കൽ: എം സ്വരാജ്നടപ്പിലാക്കാൻ കഴിയുന്ന കാര്യങ്ങൾ മാത്രമാണ് എൽ.ഡി.എഫ് ജനങ്ങളോട് പറയുന്നത്. കേന്ദ്ര സർക്കാർ സാമ്പത്തികമായി വീർപ്പു മുട്ടിക്കുമ്പോഴാണ് കേരളം സമാനതകളില്ലാത്ത നേട്ടങ്ങൾ കൈവരിച്ചത്. കഴിഞ്ഞ 10 വർഷത്തിനിടെ ഗെയിൽ പൈപ്പ് ലൈൻ, നാഷണൽ ഹൈവേ, വയനാട് തുരങ്കപാത, വിഴിഞ്ഞം പദ്ധതി തുടങ്ങിയ വൻകിട വികസനങ്ങൾ യാഥാർത്ഥ്യമായി. ഇടുക്കി ജില്ലയിലൂടെ കടന്നുപോകുന്ന മലയോര ഹൈവേയും വികസനക്കുതിപ്പിന്റെ അടയാളമാണ്. അഞ്ച് ലക്ഷം വീടുകൾ നിർമ്മിച്ചു നൽകിയതും അതിദാരിദ്ര്യം അവസാനിപ്പിച്ച ലോകത്തെ ആദ്യ സംസ്ഥാനമായി കേരളം മാറിയതും അഭിമാനകരമായ നേട്ടങ്ങളാണെന്ന് ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.The post വാഗ്ദാനങ്ങൾ പാലിച്ച കരുത്തുറ്റ പോരാട്ടം; വികസനക്കുതിപ്പുമായി എൽ.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിടും : എം.വി. ഗോവിന്ദൻ മാസ്റ്റർ appeared first on Kairali News | Kairali News Live.