വയനാടിന്റെ പേരിൽ പിരിച്ച പണം എവിടെ? കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി എം.വി. ഗോവിന്ദൻ മാസ്റ്റർ

Wait 5 sec.

വയനാട് ദുരന്തത്തിന്റെ പേരിൽ കോൺഗ്രസ് നടത്തിയ പിരിവുകളെയും വികസന വിരുദ്ധ നിലപാടുകളെയും രൂക്ഷമായി വിമർശിച്ച് എം.വി. ഗോവിന്ദൻ മാസ്റ്റർ. വയനാട്ടിൽ വീട് നിർമ്മിച്ചു നൽകാനായി പിരിച്ച പണം എവിടെയാണെന്ന് ആർക്കും അറിയില്ലെന്ന് അദ്ദേഹം ആരോപിച്ചു. വീട് നിർമ്മാണത്തിനായി ഇട്ട തറക്കല്ല് പോലും ഇപ്പോൾ കാണാനില്ല. ദുരന്തത്തെ വിറ്റ് പണം വിഴുങ്ങിയവരാണ് കോൺഗ്രസുകാർ. പിരിച്ചെടുത്ത പണം എവിടെയെന്ന് ചോദിക്കുമ്പോൾ മറുപടിയില്ലാതെ ആകാശം നോക്കിയിരിക്കുകയാണ് നേതാക്കൾ. ഈ പണം ഉപയോഗിച്ചാണോ കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതെന്ന് അദ്ദേഹം ചോദിച്ചു.ALSO READ : വാഗ്ദാനങ്ങൾ പാലിച്ച കരുത്തുറ്റ പോരാട്ടം; വികസനക്കുതിപ്പുമായി എൽ.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിടും : എം.വി. ഗോവിന്ദൻ മാസ്റ്റർരാജ്യത്ത് മതേതരത്വം തകർക്കാൻ ആർ.എസ്.എസ് ശ്രമിക്കുമ്പോൾ അതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നത് കേരളത്തിലെ സർക്കാരാണ്. ഇന്ത്യയിൽ പലയിടത്തും പെരുന്നാളും ഈസ്റ്ററും ക്രിസ്മസും സമാധാനത്തോടെ ആഘോഷിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. എന്നാൽ സമാധാനമായി ജീവിക്കാനുള്ള അന്തരീക്ഷം കേരളത്തിലുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഗീബൽസിനേക്കാൾ വലിയ നുണകളാണ് പ്രചരിപ്പിക്കുന്നത്. സി.പി.ഐ.എം – എസ്.ഡി.പി.ഐ ഡീൽ എന്നതൊക്കെ വെറും കള്ളപ്രചരണങ്ങളാണ്. മനോരമയും ഏഷ്യാനെറ്റും ഉൾപ്പെടെയുള്ള മാധ്യമങ്ങൾ സത്യങ്ങൾ മറച്ചുവെക്കുമ്പോൾ ദേശാഭിമാനിയും കൈരളിയും മാത്രമാണ് സത്യങ്ങൾ ജനങ്ങളിലെത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.The post വയനാടിന്റെ പേരിൽ പിരിച്ച പണം എവിടെ? കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി എം.വി. ഗോവിന്ദൻ മാസ്റ്റർ appeared first on Kairali News | Kairali News Live.