പുകയില പാളത്തിലേക്ക് തുപ്പി- വന്ദേ ഭാരത് ട്രെയിൻ ഇടിച്ച് യുവാവിന് ദാരുണമരണം

Wait 5 sec.

ബിഹാറിൽ റെയിൽപാളത്തിൽ പുകയില തുപ്പാൻ ശ്രമിച്ച യുവാവ് വന്ദേ ഭാരത് തട്ടി മരിച്ചു. ഇന്നലെ ഡാൻപൂർ ഡിവിഷനിലെ ബാർ റെയിൽവേ സ്റ്റേഷനിൽ ആണ് ദാരുണസംഭവം അരങ്ങേറുന്നത്. രാവിലെ ഒൻപതു മണിക്ക് പട്നയിൽ നിന്നും ഹൗറയിലേക്കുള്ള വന്ദേ ഭാരത് കടന്നു പോകുമ്പോഴാണ് അപകടം ഉണ്ടായത് എന്നാണ് റിപ്പോർട്ടുകൾ. ട്രെയിൻ രണ്ടാം പ്ലാറ്റഫോമിന് സമീപത്ത് കൂടി കടന്നു പോകവേ പ്ലാറ്റഫോമിൽ നിൽക്കുകയായിരുന്നു മരണമടഞ്ഞ യുവാവ്. ആർപിഎഫ് കമാൻഡന്റ് ഉദയ് സിംഗ് പവാർ പറയുന്നതനുസരിച്ചു ആ സമയത്ത് ചവച്ചുകൊണ്ടിരുന്ന പുകയില തുപ്പനായി പാളത്തിനു സമീപത്തേക്കു നീങ്ങി. അപ്പോൾ യുവാവിന്റെ തലയിൽ ട്രെയിൻ ഇടിക്കുകയും യുവാവ് കൊല്ലപ്പെടുകയും യുവാവ് പാളത്തിലേക്ക് വീഴുകയും ചെയ്തു.Also Read: പരിക്കേറ്റ എല്ലിസിനു പകരം ജോൺസണെ പാളയത്തിലെത്തിച്ച് ചെന്നൈ സൂപ്പർ കിംഗ്സ്ഉടനെ തന്നെ ആർപിഎഫ് ഉദ്യോഗസ്ഥർ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ച യുവാവിനെ ഇതുവരെ തിരിച്ചറിയുവാൻ സാധിച്ചിട്ടില്ല. റെയിൽവേ സ്റ്റേഷനുകളിൽ നിൽക്കുന്ന യാത്രക്കാർ പാളത്തിൽ നിന്നും സുരകസിതമായ അകലം സൂക്ഷിക്കുന്നതിൽ ശ്രദ്ധ ചെലുത്തണമെന്ന് റെയിൽവേ അധികാരികളും ആർ‌പി‌എഫും അഭ്യർത്‌ഥിച്ചുThe post പുകയില പാളത്തിലേക്ക് തുപ്പി- വന്ദേ ഭാരത് ട്രെയിൻ ഇടിച്ച് യുവാവിന് ദാരുണമരണം appeared first on Kairali News | Kairali News Live.