“കേരളത്തിൽ രാഷ്ട്രീയം എന്നും കച്ചവടമാക്കിയത് കോൺഗ്രസ്; സതീശൻ തെരെഞ്ഞെടുപ്പ് ‘ഡീലിന്റെ എക്സ്പേർട്ട്”:എ.വിജയരാഘവൻ

Wait 5 sec.

ഗവൺമെൻ്റിൻ്റെ ഭരണത്തിന് കേരളത്തിൽ വലിയ സ്വീകാര്യതയാണ് ഉള്ളത്. യുഡിഎഫിൻ്റെ തന്ത്രങ്ങൾ പൂർണമായും പരാജയപ്പെടുകയാണെന്നും എ.വിജയരാഘവൻ. യുഡിഎഫ് നുണകൾ ആവർത്തിച്ചു പറയുകയാണ്. കേരളത്തിൽ രാഷ്ട്രീയം എന്നും കച്ചവടമാക്കിയത് കോൺഗ്രസാണെന്നും എ.വിജയരാഘവൻ പറഞ്ഞു.Also read: ‘ഇത് പൊതുരംഗത്ത് പ്രവർത്തിക്കുന്ന മുഴുവൻ സ്ത്രീകളോടുമുള്ള അധിക്ഷേപം’; യു പ്രതിഭയ്ക്കെതിരായ സ്ത്രീവിരുദ്ധ പരാമർശത്തിൽ പ്രതിഷേധവുമായി മുഖ്യമന്ത്രിതെരെഞ്ഞെടുപ്പിൽ ഡീൽ ഉണ്ടെന്നാണ് അവർ പറയുന്നത്. അതിന് ചുക്കാൻ പിടിക്കുന്നത് പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ്. സതീശൻ ‘ഡീലിന്റെ എക്സ്പേർട്ട്’ ആണെന്നും ജമാഅത്തെ ഇസ്ലാമിയുമായി സഖ്യമുണ്ടാക്കിയാണ് അവരുടെ പാർട്ടി പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വർഗീയ കലാപങ്ങൾ ഉണ്ടാക്കി രാഷ്ട്രീയ ലാഭമുണ്ടാക്കാനാണ് സതീശന്റെ ശ്രമം. ബിജെപിയും യുഡിഎഫും തമ്മിലാണ് യഥാർത്ഥത്തിൽ ഡീൽ നിലനിൽക്കുന്നത്. മുന തേഞ്ഞ രാഷ്ട്രീയമാണ് യുഡിഎഫിൻ്റേത്. ഇടതു പക്ഷത്തിൻ്റെ നിലപാടുകൾ സുതാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.കമ്യൂണിസ്റ്റുകാര പറ്റിച്ചു പോകുന്നവർക്ക് യാതൊരു വിലയും കൽപ്പിക്കുന്നില്ലെന്നും കെ സുധാകരന്റെ പരാമർശത്തിൽ അദ്ദേഹം പ്രതികരിച്ചു. കെ. കെ രമ മൂല്യം നഷ്ട്ടപെട്ട രൂപയാണെന്നും എ.വിജയരാഘവൻ പറഞ്ഞു.The post “കേരളത്തിൽ രാഷ്ട്രീയം എന്നും കച്ചവടമാക്കിയത് കോൺഗ്രസ്; സതീശൻ തെരെഞ്ഞെടുപ്പ് ‘ഡീലിന്റെ എക്സ്പേർട്ട്”:എ.വിജയരാഘവൻ appeared first on Kairali News | Kairali News Live.