ഹരിയാന സീറ്റ് കോഴ വിവാദത്തിൽ കെ.സി വേണുഗോപാലിന്റെ പ്രതികരണം തേടിയ കൈരളി ന്യൂസ് ഇടുക്കി റിപ്പോർട്ടർ അഖിൽ ടി എസിനുനേരെ കോൺഗ്രസ് പ്രവർത്തകരുടെ കയ്യേറ്റശ്രമം. ഇടുക്കി രാജകുമാരിയിലാണ് സംഭവം. സീറ്റ് കോഴയുമായി ബന്ധപ്പെട്ട ചോദ്യം ഉന്നയിച്ചതോടെ പ്രകോപിതരായ കോൺഗ്രസ് പ്രവർത്തകർ മാധ്യമപ്രവർത്തകർക്ക് നേരെ തിരിയുകയായിരുന്നു. കൈരളി ന്യൂസ് റിപ്പോർട്ടറെ വളഞ്ഞ കോൺഗ്രസ് പ്രവർത്തകർ അദ്ദേഹത്തിന് നേരെ കൂവുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് മാധ്യമപ്രവർത്തകരും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ വാക്കേറ്റം ഉണ്ടായി.UPDATING ………………………..The post സീറ്റ് കോഴ വിവാദം: ചോദ്യം ചോദിച്ച കൈരളി ന്യൂസ് റിപ്പോർട്ടർക്ക് നേരെ കോൺഗ്രസ് പ്രവർത്തകരുടെ കയ്യേറ്റശ്രമം appeared first on Kairali News | Kairali News Live.