കോൺ​ഗ്രസ് ആരെയാണ് പറ്റിക്കാൻ ശ്രമിക്കുന്നത് ജനങ്ങളേയോ ?

Wait 5 sec.

കോൺ​ഗ്രസ് ആരെയാണ് പറ്റിക്കാൻ ശ്രമിക്കുന്നത് ജനങ്ങളേയോ ? ദുരന്തബാധിതർക്ക് വീട് നിർമിക്കാൻ, നിർമാണ അനുമതിക്കുള്ള അപേക്ഷ പോലും കോൺഗ്രസ് സമർപ്പിച്ചിട്ടില്ല. വിവരാവകാശ നിയമ പ്രകാരമുള്ള രേഖകളുമായി സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്.വിവരാവകാശ നിയമപ്രകാരം മാർച്ച് 19-ന് പഞ്ചായത്ത് സെക്രട്ടറി നൽകിയ റിപ്പോർട്ട് അനുസരിച്ച്, അവിടെ വീട് നിർമ്മിക്കുന്നതിനോ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനോ ഉള്ള ഒരു അപേക്ഷയും പഞ്ചായത്തിൽ ഇന്നുവരെ ലഭിച്ചിട്ടില്ല.Also read: കേരളത്തിലെ മാധ്യമങ്ങളുടെ ഇരട്ടത്താപ്പറിയണമെങ്കില്‍ ഇന്ന് ചില മാധ്യമങ്ങളില്‍ വന്ന ഒരു വാര്‍ത്ത നോക്കിയാല്‍ മാത്രം മതി…പ്രതിപക്ഷ നേതാവ് നിർമ്മാണം തുടങ്ങിയെന്ന് അവകാശപ്പെട്ട ദിവസം പോലും യാതൊരു അപേക്ഷയും പഞ്ചായത്തിൽ സമർപ്പിക്കപ്പെട്ടിരുന്നുമില്ലെന്ന് കെ റഫീഖ് പറഞ്ഞു. രാജ്യത്തിന്റെ പ്രതിപക്ഷ നേതാവും വയനാട് എം.പിയും ഉൾപ്പെടെയുള്ളവർ പങ്കെടുത്ത് ആവശ്യമായ അനുമതികളില്ലാതെ തറക്കല്ലിടൽ ചടങ്ങ് നടത്തിയത് ജനങ്ങളെ പറ്റിക്കാനാണെന്നും, നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ കോൺഗ്രസ്സ് ഉദ്ദേശിക്കുന്നില്ലെന്നുമാണ് ഈ രേഖകൾ വ്യക്തമാക്കുന്നതെന്നും കെ റഫീഖ് വ്യക്തമാക്കി.The post കോൺ​ഗ്രസ് ആരെയാണ് പറ്റിക്കാൻ ശ്രമിക്കുന്നത് ജനങ്ങളേയോ ? appeared first on Kairali News | Kairali News Live.