ബ്രസീലിനും ബാഴ്‌സയ്ക്കും തിരിച്ചടി; പരിക്കേറ്റ റാഫിന്യ ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ കളിക്കില്ല

Wait 5 sec.

ലോകകപ്പും യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലും പടിവാതിൽക്കൽ നിൽക്കെ ബ്രസീലിനും ബാർസലോണയ്ക്കും കനത്ത തിരിച്ചടി. ബാർസലോണയുടെ ബ്രസീലിയൻ വിങ്ങർ റാഫിന്യ പരിക്ക് മൂലം ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ കളിക്കില്ല എന്നുറപ്പായി.ഫ്രാൻസിനെതിരെ ബ്രസീലിനായി കളിക്കുമ്പോൾ കാലിനേറ്റ പരിക്കാണ് താരത്തിന് വിനയായത്. നേരത്തെ, ലോകകപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി നടന്ന ആവേശകരമായ രാജ്യാന്തര സൗഹൃദ മത്സരത്തിൽ ബ്രസീലിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഫ്രാൻസ് തോൽപ്പിച്ചു.   Also Read: കോഹ്‌ലി–പടിക്കൽ പൊളിച്ചു! ഐപിഎൽ ഉത്ഘാടന മത്സരത്തിൽ ആർസിബിക്ക് തകർപ്പൻ ജയംപേശിക്ക് ഗുരുതരമായ ക്ഷതമുണ്ടെന്ന് സ്ഥിരീകരിച്ച ക്ലബ്ബിന്റെ മെഡിക്കൽ സംഘം താരം കുറഞ്ഞത് അഞ്ച് ആഴ്ചത്തേക്ക് പുറത്തിരിക്കേണ്ടിവരുമെന്ന് അറിയിച്ചു. ഇതോടെ ടീമിന്റെ ആക്രമണത്തിന്റെ ചുക്കാൻ പിടിക്കുന്ന താരത്തിന് അത്ലറ്റികോ മാഡ്രിഡിനെതിരായ ക്വാർട്ടർഫൈനൽ മത്സരത്തിന്റെ രണ്ടു പാദങ്ങളും നഷ്ടമാകും. ഈ സീസണിൽ മികച്ച ഫോമിലായിരുന്ന റാഫിന്യ നിരവധി നിർണായക ഗോളുകളും അസിസ്റ്റുകളും നേടി ടീമിന്റെ മുന്നേറ്റത്തിന് ചുക്കാൻ പിടിച്ചിരുന്നു. അതിനാൽ തന്നെ കിരീട ലക്ഷ്യവുമായി മുന്നേറുന്ന ബാഴ്സയ്ക്കായി ഈ പരിക്ക് തിരിച്ചടിയായാണ്.മാത്രമല്ല പരിക്ക് ഭേദമായില്ലെങ്കിൽ അത് ബ്രസീലിന്റെ ലോകകപ്പ് പ്രതീക്ഷകളിലും ആശങ്ക വിതറും.The post ബ്രസീലിനും ബാഴ്‌സയ്ക്കും തിരിച്ചടി; പരിക്കേറ്റ റാഫിന്യ ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ കളിക്കില്ല appeared first on Kairali News | Kairali News Live.