ഷാർജ മാസ് സംഘടനയുടെ സ്ഥാപക നേതാക്കളിൽ ഒരാളും മുൻ പ്രസിഡന്റും ഇന്ത്യൻ അസ്സോസിയേഷൻ മുൻ ട്രഷററുമായ പ്രേമരാജൻ നെട്ടൂർ അന്തരിച്ചു. കൈരളി ടിവി ഷാർജ മുൻ പ്രതിനിധി കൂടിയായിരുന്നു കണ്ണൂർ സ്വദേശിയായ പ്രേമരാജൻ നെട്ടൂർ.ദീർഘകാലം മാസിന്റെ സെൻട്രൽ നേതൃനിരയിൽ സജീവമായി പ്രവർത്തിച്ച വ്യക്തിയായിരുന്നു. രണ്ട് വർഷം മുൻപ് മാസിന്റെ സെൻട്രൽ എക്സിക്യൂട്ടീവ് അംഗമായി സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുമ്പോളാണ് പ്രേമരാജൻ അസുഖബാധിതനായി നാട്ടിൽ പോയത്. പിന്നീട് തിരിച്ചെത്തി അബുദാബിയിൽ ചികിത്സയിലായിരുന്നു.Also read: ഗൾഫ് മേഖലയിലെ യുദ്ധസമാനാവസ്ഥ: പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര പ്രമേയ നോട്ടീസ് നൽകി കെ രാധാകൃഷ്ണൻ എംപിഅബുദാബിയിൽ വെച്ച് ഞായറാഴ്ച പുലർച്ചയാണ് പ്രേമരാജൻ അന്തരിച്ചത്. മാസിന്റെ മുൻ വൈസ് പ്രസിഡന്റ് ഉഷ പ്രേമരാജൻ ആണ് ഭാര്യ. പ്രേമരാജന്റെ വിയോഗത്തിൽ ഷാർജ മാസ് അനുശോചിച്ചു .English summary : Premarajan Nettoor, one of the founding leaders of the Sharjah Mass Organization, former president and former treasurer of the Indian Association, has passed away.The post ഷാർജ മാസ് സംഘടനയുടെ സ്ഥാപക നേതാക്കളിൽ ഒരാളായ പ്രേമരാജൻ നെട്ടൂർ അന്തരിച്ചു appeared first on Kairali News | Kairali News Live.