നിയമം കാറ്റിൽ പറത്തുന്ന താരങ്ങൾക്കെതിരെ സുനിൽ ​ഗവാസ്കർ

Wait 5 sec.

ഐപിഎൽ തുടങ്ങിയില്ല അതിന് മുൻപ് വിവാദങ്ങളും തുടങ്ങി. ഇത്തവണ താരങ്ങൾക്കെതിരെതിരെ രൂക്ഷ വിമർശനവുമായി വരിക്കുന്നത് സാക്ഷാൽ സുനിൽ ​ഗവാസ്കറാണ്. കളിയിൽ നിന്നും അവസാന നിമിഷം താരങ്ങൾ പിൻമാറുന്നതിനെതിരെയാണ് ​ഗവാസ്കർ രം​ഗത്ത് വന്നിരിക്കുന്നത്. ഇത്തരം താരങ്ങൾക്കെതിരെ ബിസിസിഐ കർശന നടപടി സ്വീകരിക്കണമെന്നും ​ഗവാസ്കർ ആവശ്യപ്പെട്ടു. നിലവിൽ ലേലത്തിൽ നിന്നും പിൻമാറുന്ന താരങ്ങളെ രണ്ട് വർഷം കളിയിൽ നിന്നും വിലക്കുന്നതാണ് ഇപ്പോഴത്തെ ശിക്ഷാ രീതി.വിദേശ താരങ്ങൾക്കിടയിലാണ് ഈ പ്രവണത കൂടുതൽ, വ്യക്തിപരമായ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി പ്രമുഖ താരങ്ങൾ പോലും കരാറിൽ നിന്നും പിൻമാറുന്നത് പതിവാണ്. ഇം​ഗ്ലണ്ട് താരം ബെൻ ഡക്കിന്റെ കാര്യം എടുത്ത് പറഞ്ഞാണ് ​ഗവാസ്കർ ഈ വിഷയം ചൂണ്ടിക്കാണിച്ചത്. ആഷസ് പരമ്പരയിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച താരമാണ് ബെൻ. എന്നാൽ ദ ഹണ്ട്രഡിൽ കൂടിയ വിലയ്ക്കാണ് താരത്തെ ലേലത്തിനെടുത്തത്. അവിടെ നല്ല തുക ലഭിച്ചതിനാൽ ബെൻ ഐപിഎല്ലിൽ നിന്നും പിൻമാറുകയായിരുന്നു.Also read : കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചുവരണം; ആവശ്യവുമായ് മുൻ ഇന്ത്യൻ താരംടെസ്സിൽ ശ്രദ്ധ കേന്ദ്രീകരിക്കണം എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് താരം പിന്മാറിയത്. ഇത്തരത്തിൽ അവസാന നിമിഷത്തിൽ പിന്മാറുന്നത് ഫ്രാഞ്ചൈസികളെ കുഴപ്പത്തിലാക്കാറുണ്ട്. അതിനാൽ ബിസിസിഐ എത്രയും വേ​ഗം ഈ കാര്യത്തിൽ തീരുമാനം എടുക്കണമെന്നാണ് ​ഗവാസ്കർ ആവശ്യപ്പെടുന്നത്.The post നിയമം കാറ്റിൽ പറത്തുന്ന താരങ്ങൾക്കെതിരെ സുനിൽ ​ഗവാസ്കർ appeared first on Kairali News | Kairali News Live.