കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചുവരണം; ആവശ്യവുമായ് മുൻ ഇന്ത്യൻ താരം

Wait 5 sec.

സൂപ്പർതാരം വിരാട് കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തണമെന്ന് ആവശ്യപ്പെട്ട് .മുൻ ഇന്ത്യൻ താരം അമ്പാട്ടി റായിഡു. ഇന്ത്യൻ ടീമിന് ടെസ്റ്റ് ക്രിക്കറ്റിൽ സ്ഥിരത കുറയുന്ന സാഹചര്യത്തിൽ, കോഹ്‌ലിയെ പോലുള്ള പരിചയസമ്പന്നനായ താരത്തിന്റെ സാന്നിധ്യം നിർണായകമാകുമെന്ന് അദ്ദേഹം പറഞ്ഞു. 123 ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച കോഹ്‌ലി 47 റൺസ് ശരാശരിയിൽ 9230 റൺസ് നേടിയിട്ടുണ്ട്. കൂടാതെ 30 സെഞ്ചുറികളും 31 അർധസെഞ്ചുറികളും അദ്ദേഹം ടെസ്റ്റിൽ അടിച്ചു കൂട്ടിയിട്ടുണ്ട്.Also Read: ബ്രസീലിനും ബാഴ്‌സയ്ക്കും തിരിച്ചടി; പരിക്കേറ്റ റാഫിന്യ ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ കളിക്കില്ലഐപിഎൽ 2026 സീസണിലെ ആദ്യ മത്സരത്തിൽ 38 പന്തിൽ 69 റൺസുമായി പുറത്താകാതെ നിന്ന കോഹ്‌ലി റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ വിജയത്തിലേല് നയിച്ചതിനു പിന്നാലെയാണ് റായിഡുവിന്റെ തുറന്നുപറച്ചിൽ. എതിരാളികൾ ഉയർത്തിയ 202 റൺസ് വിജയലക്ഷ്യം പതിനാറാം ഓവറിൽ മറികടന്നാണ് ആർസിബി വരവറിയിച്ചത്.കോഹ്‌ലിക്ക് ഇനിയും ക്രിക്കറ്റിൽ അഞ്ചോ ആറോ വർഷങ്ങൾ ബാക്കിയുണ്ടെന്നും, അദ്ദേഹം നായകനായി തന്നെ ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തണമെന്നും റായിഡു ഒറ്റ് ചാനലിന് കൊടുത്ത അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.The post കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചുവരണം; ആവശ്യവുമായ് മുൻ ഇന്ത്യൻ താരം appeared first on Kairali News | Kairali News Live.