തിരുവനന്തപുരം: പ്രതിപക്ഷത്തെ പ്രമുഖ നേതാവിന്‍റെ നുണകൾ തുറന്നുകാട്ടുന്ന ഫേസ്ബുക്ക് പേജ് തുടങ്ങിയതും, പൂട്ടിയതും വീണ്ടും തുടങ്ങിയതുമൊക്കെ സൈബർ ലോകത്ത് വലിയ ചർച്ചയായി നിൽക്കുകയാണ്. ഈ സീരീസിലെ നാലാമത്തെ പേജ് കഴിഞ്ഞ ദിവസം തുടങ്ങിയിരുന്നു. ഓരോ തവണ പേജ് പൂട്ടിച്ച്, വീണ്ടും തുടങ്ങുമ്പോഴും ലഭിക്കുന്ന സ്വീകാര്യതയ്ക്ക് ഒരു കുറവുമില്ല. ഇപ്പോഴിതാ, നുണേശൻ പേജിന് സമാനമായി മറ്റൊരു ക്യാംപയ്ൻ കൂടി സോഷ്യൽ മീഡിയയിൽ തുടക്കമിടുകയാണ് സൈബർ മേഖലയിലെ ഇടതു പ്രവർത്തകർ. ‘വീടെവിടെ’ എന്ന പേരിലാണ് കോൺഗ്രസിനെതിരായ പുതിയ ക്യാംപയ്ൻ. വയനാട് ദുരന്തബാധിതർക്ക് വീടുവെച്ച് നൽകാൻ വേണ്ടി പണംപിരിച്ചിട്ട് ഒളിച്ചുകളിക്കുന്ന കോൺഗ്രസ് ചെയ്തിയെയാണ് ഇതിലൂടെ വിമർശനവിധേയമാക്കുന്നത്.ഒരു ദുരന്തമുഖത്ത്, കൈമെയ് മറന്ന്, മറ്റെല്ലാ വ്യത്യാസങ്ങളും മാറ്റി വെച്ച്, ഒറ്റക്കെട്ടായി ദുരിത ബാധിതരെ സഹായിക്കാൻ ഇറങ്ങുന്നവരാണ് മലയാളികൾ. വയനാട് – മുണ്ടക്കൈ ചൂരൽമല ദുരന്തമുണ്ടായപ്പോൾ, മലയാളികളുടെ ഈ മനോഭാവം ചൂഷണം ചെയ്ത്, ഇന്ത്യൻ നാഷണൽ കോൺഗ്രസും അതിന്റെ പോഷക സംഘടനകളും, ദുരിത ബാധിതർക്ക് 300 വീടുകൾ വെച്ച് കൊടുക്കുമെന്ന് പ്രഖ്യാപിച്ച് അതിനായി വ്യാപകമായ പണപ്പിരിവ് നടത്തുകയുണ്ടായി. എന്നാൽ നാളിതുവരെ എത്ര തുക പിരിച്ചുവെന്നോ, ആ തുകകൊണ്ട് എന്ത് ചെയ്തുവെന്നോ വ്യക്തമാക്കാൻ കോൺഗ്രസിനോ നേതാക്കൾക്കോ കഴിഞ്ഞിട്ടില്ല.Also Read- വയനാട് ദുരിതബാധിതർക്കുള്ള വീടുകൾ എവിടെ? ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരം മുട്ടി വിഡി സതീശൻ400ലധികം ആളുകളുടെ മൃതശരീരം വെച്ചുകൊണ്ട്, ജനങ്ങളുടെ കയ്യിൽ നിന്നും പിരിച്ച പണത്തിനും അതുകൊണ്ട് ചെയ്യുന്ന കാര്യങ്ങൾക്കും കൃത്യമായ ഓഡിറ്റ് വേണമെന്നും, ഒപ്പം കോൺഗ്രസ് പ്രഖ്യാപിച്ച വീടുകൾ നിർമിച്ചു നൽകുന്നതിലെ പുരോഗതി പൊതുജനസമക്ഷം കൃത്യമായി എത്തിക്കണമെന്നുമുള്ള ലക്ഷ്യത്തോടെയാണ് ‘വീടെവിടെ’ എന്ന പേരിൽ പുതിയ സോഷ്യൽ മീഡിയ പേജുമായി രംഗത്തെത്തുന്നതെന്ന് ഇതിന്‍റെ അണിയറപ്രവർത്തകർ പറയുന്നു…‘വീടെവിടെ’ ഫേസ്ബുക്ക് പേജ് സന്ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകThe post വീടെവിടെ കോൺഗ്രസേ? സോഷ്യൽ മീഡിയയിൽ കോൺഗ്രസിനെ പ്രതിരോധത്തിലാക്കി പുതിയ ക്യാംപയ്ൻ appeared first on Kairali News | Kairali News Live.