‘വർഗീയതയെ പ്രീണിപ്പിക്കാൻ എൽഡിഎഫില്ല, കേരളത്തിലെ വർഗീയവാദികൾ മാ‍ളത്തിൽ നിന്ന് പുറത്ത് കടക്കാൻ കഴിയാത്ത സാഹചര്യത്തിൽ’; എം സ്വരാജ്

Wait 5 sec.

കേരളത്തിലെ വർഗീയവാദികൾ മാളത്തിലെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്. അവർക്ക് പുറത്ത് കടക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ബേപ്പൂർ നിയോജക മണ്ഡലം എൽ ഡി എഫ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.വർഗീയതയെ പ്രീണിപ്പിക്കാൻ എൽ ഡി എഫില്ല. എല്ലാ തരം വർഗീയതയും എതിർക്കപ്പെടേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. പി വി അൻവറിനെയും എം സ്വരാജ് പരിഹസിച്ചു. റിയാസിന് അന്തസ്സുള്ള എതിരാളിയെ കിട്ടിയില്ല. വായ തുറന്നാൽ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ് ചെയ്യുന്നത്. വ്യക്തിപരമായ പക പോക്കുകയാണ് അൻവർ ചെയ്യുന്നത്. വിദ്വേഷ പ്രചാരണമാണ് അൻവർ നടത്തുന്നത്. പത്ത് വർഷം നിരവധി വികസന നേട്ടങ്ങൾ കേരളത്തിലുണ്ടായെന്നും സമാധാനമായി കിടന്ന് ഉറങ്ങാൻ കഴിയുന്നതാണ് കേരളത്തിൻ്റെ വലിയ നേട്ടമെന്ന് അദ്ദേഹം പറഞ്ഞു.ALSO READ: കൽദായ സുറിയാനി സഭ ആസ്ഥാനത്തെത്തി പിഎസ് ശ്രീധരൻ പിള്ള; തൃശൂരിൽ നിർണായക കൂടിക്കാഴ്ചഅതേസമയം, കേരളത്തിൽ വർഗീയ സംഘർഷമില്ലെന്നും അത് നടപ്പിലാക്കാൻ ഇടത് സർക്കാർ അനുവദിക്കില്ലെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു. അതിന് വേണ്ടിയുള്ള ഭരണ തുടർച്ചയാണ് ജനങ്ങളോട് ആവശ്യപ്പെടുന്നതെന്ന് തിരുവനന്തപുരം മണ്ഡലത്തിലെ എൽഡിഎഫ് പൊതുയോഗത്തിൽ സംസാരിച്ചു.The post ‘വർഗീയതയെ പ്രീണിപ്പിക്കാൻ എൽഡിഎഫില്ല, കേരളത്തിലെ വർഗീയവാദികൾ മാ‍ളത്തിൽ നിന്ന് പുറത്ത് കടക്കാൻ കഴിയാത്ത സാഹചര്യത്തിൽ’; എം സ്വരാജ് appeared first on Kairali News | Kairali News Live.