ഇന്ത്യാവിഷൻ ചാനലുമായി ബന്ധപ്പെട്ട ചെക്ക് കേസിൽ മുസ്ലിം ലീഗ് നേതാവ് എം.കെ. മുനീറിന് വൻ തിരിച്ചടി. കേസിൽ കോടതി വിധിച്ച 2.60 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന ഉത്തരവിനെതിരെ മുനീർ സമർപ്പിച്ച അപ്പീൽ കോഴിക്കോട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി തള്ളി. ഇതോടെ, വിധി പ്രകാരമുള്ള തുക നൽകിയില്ലെങ്കിൽ എം.കെ. മുനീറും ഭാര്യയും ആറുമാസം തടവ് ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് കോടതി വ്യക്തമാക്കി. അഭിഭാഷകനായ മുനീർ അഹമ്മദ് നൽകിയ പരാതിയിലാണ് ഈ നടപടി.ALSO READ : ‘ന്യൂനപക്ഷ സ്ഥാപനങ്ങൾക്ക് ഭീഷണിയായ എഫ് സി ആർ എ ഭേദഗതി പിൻവലിക്കണം’; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തെഴുതി ഡോ. ജോൺ ബ്രിട്ടാസ് എംപിഇന്ത്യാവിഷന് വേണ്ടി 2012 ലാണ് 1 കോടി 34 ലക്ഷത്തി 25000 രൂപ പ്രവാസിയായിരുന്ന മുനീർ അഹമ്മദ് എം കെ മുനീറിന് നൽകുന്നത്. ഇന്ത്യാവിഷൻ ചാനലും മമ്പുറം കമ്പനിയും ചേർന്നുള്ള ഒരു പ്രൊജക്ടിനായാണ് പണം വാങ്ങിയത്. തിരിച്ചു നൽകിയ ചെക്ക് പണമില്ലാതെ മടങ്ങി.ഇതോടെ മുനീർ അഹമ്മദ് കോടതിയെ സമീപിച്ചു. എം.കെ മുനീർ എം എൽ എ അടക്കമുള്ളവർ പരാതിക്കാരന് 2 കോടി 60 ലക്ഷം രൂപ ഒരു മാസത്തിനകം നൽകാൻ കോടതി വിധി വന്നിരുന്നു . ഈ ഉത്തരവിനെതിരെ മുനീർ സമർപ്പിച്ച അപ്പീലാണ് കോഴിക്കോട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി തള്ളിയത്The post ഇന്ത്യാവിഷൻ ചെക്ക് കേസ് : മുസ്ലിം ലീഗ് നേതാവ് എം കെ മുനീറിന്റെ അപേക്ഷ കോടതി തള്ളി appeared first on Kairali News | Kairali News Live.