‘കഴിഞ്ഞ പന്ത്രണ്ട് വർഷമായി ആർഎസ്എസ് സർക്കാർ ജനാധിപത്യത്തെ തകർക്കുന്നു’; പ്രകാശ് കാരാട്ട്

Wait 5 sec.

വരുന്ന തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി വിജയത്തിന് വേണ്ടി എല്ലാവരും പ്രവർത്തിക്കണമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. തിരുവനന്തപുരം മണ്ഡലത്തിലെ എൽഡിഎഫ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ പന്ത്രണ്ട് വർഷമായി ആർ എസ് എസ് സർക്കാർ ജനാധിപത്യത്തെ തകർക്കുകയാണ്. ഭരണഘടന ലംഘനം നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഫെഡറൽ സംവിധാനങ്ങൾ തകർത്തു. കേരളത്തിൽ വർഗീയ സംഘർഷമില്ല. അത് നടപ്പിലാക്കാൻ ഇടതുസർക്കാർ അനുവദിക്കില്ലെന്നും അതിന് വേണ്ടിയുള്ള ഭരണ തുടർച്ചയാണ് ജനങ്ങളോട് ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു.ഇന്ത്യയിൽ കോൺഗ്രസ് ഭരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളിലാണ്. കർണാടക, ഹിമാചൽ, തെലങ്കാന എന്നിവിടങ്ങളിലെല്ലാം വർഗീയ സംഘട്ടനങ്ങൾ ഉണ്ടാവുകയാണ്. തെലങ്കാനയിൽ ഒരു വർഷത്തിനിടെ ഏ‍ഴ് വർഗീയ സംഘർഷമാണുണ്ടായത്. ഹിമാചലിൽ ഉണ്ടാവുന്ന സംഘർഷങ്ങളെ കോൺഗ്രസ് ന്യായീകരിക്കുകയാണ്. അതിൽ നിന്നെല്ലാം വിഭിന്നമായി കേരളം മാത്രമാണ് ഈ രാജ്യത്തുള്ളത്. അത് LDF മുന്നിൽ നിന്ന് നയിക്കുന്നത് കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു.ALSO READ: ‘ന്യൂനപക്ഷ സ്ഥാപനങ്ങൾക്ക് ഭീഷണിയായ എഫ് സി ആർ എ ഭേദഗതി പിൻവലിക്കണം’; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തെഴുതി ഡോ. ജോൺ ബ്രിട്ടാസ് എംപിജനാധിപത്യം എന്നത് അഞ്ച് കൊല്ലം കൂടുമ്പോൾ വോട്ട് ചെയ്യുന്നത് മാത്രമല്ല, എല്ലാവർക്കും അവകാശം ഉന്നയിക്കാനുള്ള സ്വതന്ത്രം കൂടിയാണ്. BJP ഭരിക്കുന്ന സ്ഥലങ്ങളിൽ അതിന് അവകാശമില്ല. ഉത്തർപ്രദേശിൽ ഉൾപ്പെടെ ബുൾഡോസർ രാജ് നടപ്പിലാക്കുകയും അതിൽ അഭിമാനം കൊള്ളുകയും ചെയ്യുന്നു. കോൺഗ്രസ് ഭരിക്കുന്ന കർണാടകയിലും തെലങ്കാനയിലും ഇതേ അവസ്ഥ തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു.അതേസമയം കേരളത്തിൽ വീടില്ലാത്തവർക്ക് വീട് വെച്ച് നൽകുകയാണ്. BJP രാജ്യത്ത് വീടുകൾ ഇടിച്ചു നിരത്തുമ്പോൾ കേരളത്തിൽ ഇടതുപക്ഷം വീട് വെച്ച് നൽകുന്നു ഇത് കേരളത്തിൻ്റെ മാത്രം പ്രത്യേകതയാണ്. മതനിരപേക്ഷതയും ഫെഡറലിസവും പോലെ തന്നെ പ്രധാനമാണ് മതേതരത്വവുമെന്ന് അദ്ദേഹം പറഞ്ഞു.The post ‘കഴിഞ്ഞ പന്ത്രണ്ട് വർഷമായി ആർഎസ്എസ് സർക്കാർ ജനാധിപത്യത്തെ തകർക്കുന്നു’; പ്രകാശ് കാരാട്ട് appeared first on Kairali News | Kairali News Live.