എൽഡിഎഫ് സർക്കാർ അധികാരത്തിലേറിയതുമുതൽ നാടിൻ്റെ നന്മയാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് ഓർമപ്പെടുത്തി മുഖ്യമന്ത്രി. തൃശ്ശൂരിൽ നടന്ന പ്രചാരണ പരിപാടിയിൽ സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളും വികസന പ്രവർത്തനങ്ങളും മുഖ്യമന്ത്രി ഒരിക്കൽ കൂടി ഓർമിപ്പിച്ചു.യുഡിഎഫ് സർക്കാരിന്റെ കാലത്തെ ജനങ്ങളോടുള്ള അവഗണനയും എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന വികസന ക്ഷേമ പ്രവർത്തനങ്ങളും മുഖ്യമന്ത്രി വിശദീകരിച്ചു. യുഡിഎഫിന്റെ കാലത്ത് വെറും 600 രൂപയായിരുന്ന ക്ഷേമ പെൻഷൻ 18 മാസത്തെ കുടിശികയടക്കം നൽകി തീർത്തത് എൽഡിഎഫ് സർക്കാരാണ്. ഇത്തരത്തിലുള്ള, ജനങ്ങൾക്ക് ആവശ്യമായ ഇടപെടലുകൾ ഏതെന്ന് കണ്ടെത്തി നടപ്പിലാക്കിയതുകാരണമാണ് 2021-ൽ ജനങ്ങൾ വീണ്ടും എൽഡിഎഫിനെ തെരഞ്ഞെടുത്തത്.Also read: ‘കോണ്‍ഗ്രസിന് ആർഎസ്എസുമായി ബന്ധം, കളവാണ് വി ഡി സതീശൻ്റെ മുഖമുദ്ര’; എം വി ഗോവിന്ദൻ മാസ്റ്റർഎല്ലാവരെയും ചേർത്തുപിടിക്കുന്ന സമീപനമാണ് എൽഡിഎഫ് സർക്കാരിന്റേതെന്നും അതിൽ പാവപ്പെട്ടവർക്ക് മുൻഗണന നൽകുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ 10 വർഷത്തെ വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടിയാണ് എൽഡിഎഫ് വോട്ട് തേടുന്നത്. അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമായി കേരളത്തെ മാറ്റിയത് എൽഡിഎഫിന്റെ കഴിവാണ്.വില്ലേജ് ഓഫീസുകളും പഞ്ചായത്തുകളും ആധുനികവും സുതാര്യവുമായ രീതിയിലേക്ക് മാറിയത് ഇടതുപക്ഷ ഭരണത്തിന്റെ നേട്ടം തന്നെയാണ്. ലോകം അസൂയപ്പെടുന്ന തലത്തിലേയേക്ക് കേരളം മാറി, അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിൽ സംസ്ഥാനം കൈവരിച്ച നേട്ടം അത്ര വലുതാണ്. കേരളത്തിന്റെ വിദ്യാഭ്യാസ മേഖല ഒന്നാമതായതും ആരോഗ്യരംഗം ലോകോത്തര നിലവാരത്തിലും എത്തിയതും ഇടതുപക്ഷത്തിന്റെ ഇടപെടൽ കൊമ്ടുമാത്രമാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.Also read: ‘ഹമാസ് ആക്രമണത്തിന്റെ ഉത്തരവാദിത്തം നെതന്യാഹുവിന്’; ഗുരുതര ആരോപണമുയർത്തി സിവ് അഗ്മോൻലൈഫ് മിഷൻ പദ്ധതിയെ തകർക്കാൻ യുഡിഎഫ് ശ്രമിച്ചു, എന്നാൽ 5 ലക്ഷം വീടുകൾ പൂർത്തിയാക്കി സർക്കാർ പദ്ധതിയുമായി മുന്നോട്ട് കുതിക്കുകയായിരുന്നു. മതനിരപേക്ഷതയുടെ കാര്യത്തിൽ എൽഡിഎഫ് എന്നും ഉറച്ചുനിൽക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തിൽ ഇതുവരെ ഒരു വർഗീയ കലാപം നടന്നോ അതില്ലാത്തത് ഇവിടെ എൽഡിഎഫ് ഭരിക്കുന്നത് കൊണ്ടാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.The post വികസനം കണ്ട് അത്ഭുതപ്പെടേണ്ട, കലാപമില്ലാത്തതിൽ അതിശയിക്കേണ്ട; കാരണം, കേരളം ഭരിക്കുന്നത് എൽഡിഎഫാണ് appeared first on Kairali News | Kairali News Live.