പെട്രോൾ പമ്പ് ജീവനക്കാരിയെ ജീപ്പ്ഇടിച്ച് തെറിപ്പിച്ചു

Wait 5 sec.

നീലഗിരി| നീലഗിരിയിലെ ബിദര്‍ക്കാട് പെട്രോള്‍ പമ്പ് ജീവനക്കാരിയെ ഇടിച്ചു തെറിപ്പിച്ച് ജീപ്പ്. സൗമ്യയെ (35)യാണ് ജീപ്പ് ഇടിച്ചത്. നിയന്ത്രണം വിട്ട ജീപ്പ് ജോലി ചെയ്യുന്ന സൗമ്യയുടെ ദേഹത്തേക്ക് ഇടിച്ചു കയറുകയായിരുന്നു. ഉടന്‍ തന്നെ സൗമ്യയെ ആശുപത്രിയിലെത്തിച്ചു. സാരമായി പരുക്കേറ്റ സൗമ്യയെ ബത്തേരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.