പശ്ചിമേഷ്യൻ രാജ്യങ്ങളിൽ യുദ്ധ സമാനമായ സാഹചര്യം നിലനിൽക്കുന്നതിനാൽ ഇന്ത്യയിൽ താമസിയാതെ ലോക് ഡൗൺ ഉണ്ടാകുമെന്ന രീതിയിലുള്ള വാർത്തകൾ പൂർണമായും തെറ്റാണെന്ന് കേന്ദ്ര മന്ത്രി ഹർദീപ് സിങ് പുരി. ലോക് ഡൗണിലേക്ക് പോകാൻ ഗവൺമെന്റിന് യാതൊരു പ്ലാനുമില്ല. ഒപ്പം ഇത്തരം വ്യാജ വാർത്തകളിൽ വിശ്വസിക്കരുതെന്നും അദ്ദേഹം പറഞ്ഞു.Also read : “ദി വോയ്‌സ് ഓഫ് ഹിന്ദ് റജബ്” സിനിമയ്ക്ക് സർട്ടിഫിക്കേഷൻ നൽകണം: ആവിഷ്കാര സ്വാതന്ത്ര്യം ഉറപ്പുവരുത്തണമെന്ന് എംപിമാർ പ്രധാനമന്ത്രി പാർലമെന്റിൽ കോവിഡിന് സമാനമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് പറഞ്ഞതിന് പിന്നാലെയാണ് ഇത്തരത്തിൽ വ്യാജ വാർത്തകൾ പരക്കാൻ തുടങ്ങിയത്. ആഗോള തലത്തിൽ യുദ്ധത്തിന്റെ അലയെലികൾ പല രീതിയിലാണ് ബാധിക്കുന്നത്, അതിൽ പ്രധാനമായും ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ അഭിമുഖീകരിക്കുന്നത് ഇന്ധനത്തിന്റെയും പാചക വാതകത്തിന്റെയും പ്രതിസന്ധിയാണ്. അമേരിക്കയുടെയും ഇസ്രായേലിന്റെയും ഭാഗത്തുനിന്നും യുദ്ധം കൂടുതൽ വഷളാകാൻ തുടങ്ങിയതോടെ ഇറാൻ ലോകത്തിലെ തന്നെ പ്രധാന കടലിടുക്കായ ഹോർമൂസ് അടയ്ക്കാൻ തീരുമാനിച്ചു. അതാണ് ഇന്ത്യയിൽ ഇന്ധന പ്രതിസന്ധി ഉണ്ടാകാൻ കാരണമായത്.The post പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിക്കുമെന്നത് വ്യാജ പ്രചാരണം appeared first on Kairali News | Kairali News Live.