സ്‌മാരകം തകർത്ത സംഭവം:’പി കൃഷ്‌ണപിള്ളയെ ആക്ഷേപിക്കുന്ന തരത്തിലാണ്‌ ജി സുധാകരന്റെ പ്രസ്‌താവന’; സജി ചെറിയാൻ

Wait 5 sec.

കമ്യൂണിസ്‌റ്റ്‌ പാർട്ടി രൂപീകരിക്കാൻ നേതൃത്വം നൽകിയ പി കൃഷ്‌ണപിള്ളയെ ആക്ഷേപിക്കുന്ന തരത്തിലാണ്‌ ജി സുധാകരന്റെ പ്രസ്‌താവനയെന്ന്‌ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം സജി ചെറിയാൻ. പി കൃഷ്‌ണപിള്ള സ്‌മാരകം തകർത്ത സംഭവവുമായി ബന്ധപ്പെട്ട്‌ ജി സുധാകരൻ ടിവി ചാനലിൽ നടത്തിയ പ്രസ്‌താവനയോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൃഷ്‌ണപിള്ള മന്ദിരം തകർത്തവർക്ക്‌ ഒത്താശചെയ്യുന്ന സമീപനമാണ്‌ സുധാകരൻ സ്വീകരിച്ചിരിക്കുന്നത്‌. പ്രസ്ഥാനത്തെ ഒറ്റിക്കൊടുക്കാനും ആക്ഷേപിക്കാനും എന്ത്‌ വിലകുറഞ്ഞ അഭിപ്രായപ്രകടനം നടത്താനും കഴിയുന്ന തരത്തിലേക്ക്‌ അദ്ദേഹം അധഃപതിച്ചതിൽ ദുഃഖമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.ഇത്രയുംകാലം പ്രവർത്തിച്ച പ്രസ്ഥാനത്തെ നാലുവോട്ടിന്‌വേണ്ടി തള്ളിപ്പറയുകയും ആക്ഷേപിക്കുകയും ചെയ്യുന്നത്‌ പരാജയഭീതികൊണ്ടാണ്‌. ഇതിന്‌ കടുത്ത മറുപടി അമ്പലപ്പുഴയിലെ ജനങ്ങൾ നൽകും. തനിക്ക്‌ കഞ്ഞിക്കുഴിയിൽ പാർട്ടി സെക്രട്ടറിയുടെ ചുമതലയുണ്ടായിരുന്നപ്പോഴാണ്‌ സംഭവം നടക്കുന്നത്‌. അന്ന്‌ രാത്രി 2.30ന്‌ താൻ അവിടെയെത്തിയിരുന്നു എന്ന സുധാകരന്റെ പ്രസ്‌താവന വസ്‌തുതാവിരുദ്ധമാണ്‌. ആക്രമണം നടന്നതായി പുലർച്ചെ ആറിനാണ്‌ താൻ അറിയുന്നത്‌. രാവിലെ 8.30നാണ്‌ സംഭവസ്ഥലത്ത്‌ എത്തുന്നത്‌. തുടർന്ന്‌ ശക്‌തമായ പൊലീസ്‌ അന്വേഷണം വേണമെന്ന്‌ ആവശ്യപ്പെടുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.ALSO READ: ‘ലോകം മുഴുവൻ ട്രാൻസ് വ്യക്തിത്വങ്ങളെ അംഗീകരിക്കുമ്പോൾ സർക്കാർ ഇതിനെതിരെ നിയമം നിർമ്മിക്കുന്നു’; കേന്ദ്രത്തിനെതിരെ സഭയിൽ കടുത്ത വിമർശനം ഉന്നയിച്ച് ഡോ.ജോൺ ബ്രിട്ടാസ് എംപിയുഡിഎഫ്‌ ഭരണകാലത്ത്‌ നടന്ന സംഭവത്തിൽ അവരുടെ പൊലീസ്‌ അന്വേഷിച്ച്‌ ചിലരെ കുറ്റക്കാരായി കണ്ടെത്തി കേസെടുത്തു. ഒരുപാട്‌ അന്വേഷണം നടത്തി. കേസ്‌ പിന്നീട്‌ കോടതി തള്ളി. അന്ന്‌ പാർട്ടി സെക്രട്ടറിയായിരുന്ന മുഖ്യമന്ത്രി പിണറായി വിജയനാണ്‌ ശക്‌തമായ അന്വേഷണം വേണമെന്ന്‌ ആവശ്യമുന്നയിച്ചത്‌. ഇതിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ചാണ്‌ അന്വേഷണം നടത്തിയത്‌. സംഭവമറിഞ്ഞ്‌ വി എസും പിണറായിയും സ്ഥലത്ത്‌ എത്തിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.തുടർന്ന്‌ വമ്പിച്ച പൊതുസമ്മേളനം നടത്തി. ശക്‌തമായ അന്വേഷണം നടത്തണമെന്നും പ്രതികളെ അറസ്‌റ്റ്‌ ചെയ്യണമെന്നും സമ്മേളനത്തിൽ ആവശ്യപ്പെട്ടു. എന്നാൽ അന്വേഷണം ശരിയായ രീതിയിലല്ല പോയത്‌. ഇതിന്റെ ഉത്തരവാദിത്തം കോൺഗ്രസ്‌ സർക്കാരിനാണ്‌. അങ്ങനെയുള്ള കോൺഗ്രസിന്‌ ഒപ്പം നിന്നാണ്‌ ജി സുധാകരൻ ഇപ്പോൾ ആക്ഷേപം ഉന്നയിക്കുന്നതെന്ന്‌ സജി ചെറിയാൻ പറഞ്ഞു.The post സ്‌മാരകം തകർത്ത സംഭവം:’പി കൃഷ്‌ണപിള്ളയെ ആക്ഷേപിക്കുന്ന തരത്തിലാണ്‌ ജി സുധാകരന്റെ പ്രസ്‌താവന’; സജി ചെറിയാൻ appeared first on Kairali News | Kairali News Live.