ഉച്ചയ്ക്ക് കറി ഉണ്ടാക്കാൻ മടിയുള്ള ദിവസങ്ങളിൽ ഒരു തക്കാളി റൈസ് ഒക്കെ പരീക്ഷിച്ച് നോക്കാവുന്നതാണ്. ബിരിയാണിയുടെ രുചി ഇഷ്ടപ്പെടുന്നവർക്ക് ഉറപ്പായും ഇത് ഇഷ്ടപ്പെടും. ഈസി റെസിപ്പി ഇതാ..!ആവശ്യ സാധനങ്ങൾ:ബസ്മതി റൈസ്- രണ്ട് ഗ്ലാസ്സവാള- രണ്ട് എണ്ണംപച്ചമുളക് – നാല് എണ്ണംതക്കാളി – നാല് എണ്ണംമല്ലിയില – ആവശ്യത്തിന്കറവപട്ടയും ഗ്രാമ്പൂവും- 1 ടീസ്പൂണ്‍ഗരം മസാല- അര ടീസ്പൂണ്‍ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 2 ടീസ്പൂണ്‍സണ്‍ ഫ്ളവര്‍ ഓയില്‍- 2 ടേബിള്‍ സ്പൂണ്‍മഞ്ഞള്‍പ്പൊടി- 1 ടീസ്പൂണ്‍ഉപ്പ് – ആവശ്യത്തിന്കറി വേപ്പില- 2 തണ്ട്ഉണ്ടാക്കുന്ന വിധം:ആദ്യം തന്നെ നാല് ഗ്ലാസ് വെള്ളത്തിൽ ഉപ്പ് ചേർത്ത് തിളപ്പിക്കുക. വെള്ളം തിളച്ച ശേഷം അതിലേക്ക് കഴുകി വെച്ചിരിക്കുന്ന അരി ഇട്ട് നന്നായി വേവിച്ച് മാറ്റി വയ്ക്കുക.ശേഷം ഒരു പാനിൽ എണ്ണ ചൂടാക്കി അതിലേക്ക്, കറവപട്ടയും ഗ്രാമ്പൂവും ചേർത്ത് പൊടിച്ചെടുക്കുക. ശേഷം ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് മൂപ്പിച്ചെടുക്കുക. നന്നായി വഴണ്ട് വരുമ്പോൾ ഇതിലേക്ക് അരിഞ്ഞ് വെച്ചിരിക്കുന്ന സവാള ചേർത്ത് കൊടുക്കാം. ഇതിലേക്ക് തക്കാളി ചെറുതായി അരിഞ്ഞത് ചേര്‍ത്ത് നല്ലതുപോലെ വഴറ്റിയെടുക്കാം. കൂടെ കറിവേപ്പിലയും ചേര്‍ക്കാം. ഇതിലേയ്ക്ക് മഞ്ഞള്‍പ്പൊടിയും ഗരം സാലപ്പൊടിയും, മുളക് പൊടിയും ചേര്‍ത്ത് നന്നായി ഇളക്കുക. ഇതെല്ലം നന്നായി വഴറ്റിയ ശേഷം എണ്ണ തെളിഞ്ഞുവരുമ്പോള്‍ മല്ലിയില ചേര്‍ത്തുകൊടുക്കണം. തീയണശേഷം വേവിച്ച് വെച്ചിരിക്കുന്ന ചോറ് ഇതിലേയ്ക്ക് ചേര്‍ത്ത് ഇളക്കിയെടുക്കാം.The post ഉച്ചയ്ക്ക് കറി ഉണ്ടാക്കാൻ മടിയാണോ? ഈ റൈസ് പരീക്ഷിച്ച് നോക്കൂ..! appeared first on Kairali News | Kairali News Live.