നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കവെ, കഴക്കൂട്ടത്തെ സി.പി.എം സ്ഥാനാർത്ഥിയും മുൻ ദേവസ്വം മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രനെതിരെ രൂക്ഷവിമർശനവുമായി യു.ഡി.എഫ് സ്ഥാനാർത്ഥി ശരത് ചന്ദ്ര പ്രസാദ്. കഴക്കൂട്ടം മണ്ഡലം സ്വർണ്ണക്കൊള്ളയുടെ കേന്ദ്രബിന്ദുവാണെന്നും കടകംപള്ളിയെ ഇത്തവണ ‘അയ്യപ്പന്റെ പുലി’ പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.മണ്ഡലത്തിൽ മത്സരം യു.ഡി.എഫും ബി.ജെ.പി.യും തമ്മിലാണെന്നും കഴക്കൂട്ടത്ത് പുലി ഇറങ്ങിക്കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശബരിമലയുമായി ബന്ധപ്പെട്ട വിവാദങ്ങൾ മണ്ഡലത്തിൽ സജീവ ചർച്ചയാക്കുമെന്ന സൂചനയാണ് ശരത് ചന്ദ്ര പ്രസാദിന്റെ വാക്കുകൾ നൽകുന്നത്.അതേസമയം, ശബരിമല കൊടിമര പുനഃപ്രതിഷ്ഠയിലെ അഴിമതി ആരോപണത്തിൽ യു.ഡി.എഫ് ഭരണസമിതിക്കെതിരെ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്നലെ അവസാനിപ്പിച്ചത് കോൺഗ്രസിന് ആശ്വാസമായി. കൊടിമര നിർമ്മാണത്തിൽ അഴിമതി നടന്നതിന് പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി നടപടി.The post കടകംപള്ളിയെ ഇത്തവണ ‘അയ്യപ്പന്റെ പുലി’ പിടിക്കും; കടകംപള്ളി സുരേന്ദ്രനെതിരെ വിമർശനവുമായി യു.ഡി.എഫ് സ്ഥാനാർത്ഥി ശരത് ചന്ദ്ര പ്രസാദ് appeared first on ഇവാർത്ത | Evartha.