ട്രാവൽ ആന്റ് ടൂറിസത്തിൽ എം ബി എ പഠിക്കണോ? കിറ്റ്സിൽ അവസരം

Wait 5 sec.

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടുറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ (കിറ്റ്സിൽ) എം.ബി.എ. (ട്രാവൽ ആന്റ് ടൂറിസം) പഠിക്കാൻ അവസരം. 2026-28 ബാച്ചിലേക്കുള്ള അഡ്മിഷനാണ് ഇപ്പോൾ നടക്കുന്നത്. താത്പര്യമുള്ള വിദ്യാർത്ഥികൾക്ക് നാളെ ( മാർച്ച് 28ന്) നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം.Also read: കാലിക്കറ്റ് സർവകലാശാലയിൽ പി ജി പ്രവേശനം; എൻട്രൻസ് പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാംതിരുവനന്തപുരത്ത് തൈക്കാട് ക്യാമ്പസ്സിൽ രാവിലെ 10 : 30 നാണ് അഭിമുഖം നടക്കുനാന്ത്. 50 ശതമാനം മാർക്കിൽ കുറയാതെയുള്ള ബിരുദം നേടിയ വിദ്യാർത്ഥികൾക്ക് അഭിമുഖത്തിൽ പങ്കെടുക്കാൻ അവസരം ഉണ്ട്. അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും കെ-മാറ്റ്/സി-മാറ്റ്/ക്യാറ്റ് പ്രവേശന പരീക്ഷ സ്‌കോർ കാർഡ് ഉള്ളവർക്കും അഭിമുഖത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. വിശദ വിവരങ്ങൾക്ക് www.kittsedu.org, എന്ന വെബ് സൈറ്റ് സന്ദർശിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ 9645176828, 9446529467. എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.English summary : Opportunity to study MBA (Travel and Tourism) at Kerala Institute of Tourism and Travel Studies (KITS). Admissions for the 2026-28 batch are currently underway.The post ട്രാവൽ ആന്റ് ടൂറിസത്തിൽ എം ബി എ പഠിക്കണോ? കിറ്റ്സിൽ അവസരം appeared first on Kairali News | Kairali News Live.