കോൺഗ്രസിൻ്റെ വയനാട് പുനരധിവാസത്തെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വാഗ്ദാനം ചെയ്യുക എളുപ്പമാണെന്നും എന്നാൽ നടപ്പാക്കുകയാണ് ബുദ്ധിമുട്ടെന്ന് അദ്ദേഹം പറഞ്ഞു. യു ഡി എഫിന് പറഞ്ഞ കാര്യം നടപ്പാക്കണമെന്ന് ഒരു കാലത്തും നിർബന്ധമില്ല. എന്നാൽ എൽ ഡി എഫ് പറഞ്ഞത് ചെയ്യും.അക്കാര്യം ജനങ്ങൾ തിരിച്ചറിയുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തൃശൂരിലെ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.വയനാട് ടൗൺഷിപ്പിനായി പണം സംഭാവന ചെയ്യുമെന്നാണ് കോൺഗ്രസ് ആദ്യം പറഞ്ഞത്. സർക്കാർ വിളിച്ച യോഗത്തിൽ പ്രതിപക്ഷനേതാവും അക്കാര്യം ഉറപ്പു നൽകിയതാണ്. എന്നാൽ പിന്നീട് കോൺഗ്രസ് നിലപാട് മാറ്റി. കോൺഗ്രസിൻ്റെ വീട് നിർമ്മാണം ഇതുവരെ എവിടെയും എത്തിയിട്ടില്ല. എന്നാൽ പിരിച്ച പണത്തിൻ്റെ കണക്ക് കോൺഗ്രസ് പറയുന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു.ALSO READ: ഡീൽ ആരോപണം: എന്ത് നുണയും പറയാമെന്ന അവസ്ഥ, ആർഎസ്എസുമായി ആർക്കാണ് ബന്ധമെന്ന് ചരിത്രം പരിശോധിച്ചാൽ വ്യക്തമാകും’; മുഖ്യമന്ത്രിപിരിച്ച പണം വീട് നിർമ്മാണത്തിന് ഉപയോഗിച്ചിട്ടില്ല. ഈ പണംമറ്റ് ആവശ്യത്തിനായി വിനിയോഗിക്കുന്നത് തെറ്റായ നടപടിയാണ്. അതിനോട് എങ്ങനെ പ്രതികരിക്കണമെന്ന് ജനം തീരുമാനിക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു.The post കോൺഗ്രസിൻ്റെ വയനാട് പുനരധിവാസം: വാഗ്ദാനം ചെയ്യുക എളുപ്പമാണ്, നടപ്പാക്കാനാണ് ബുദ്ധിമുട്ട്; മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.