പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരായ അപകീര്‍ത്തി പ്രചാരണം; പിന്നില്‍ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷന്‍

Wait 5 sec.

മലപ്പുറം| മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ ഫേസ്ബുക്കില്‍ വ്യാജ പ്രചാരണം നടത്തിയ ആളെ തിരിച്ചറിഞ്ഞ് പോലീസ്. പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് റോഷനാണ് അപകീര്‍ത്തി പ്രചാരണം നടത്തിയതെന്ന് പോലീസ് കണ്ടെത്തി. മുഹമ്മദ് റോഷന്‍ കാപ്പ കേസ് പ്രതിയാണ്. ഇയാള്‍ ഒളിവിലാണെന്നാണ് ലഭിക്കുന്ന വിവരം.ബ്ലാക്ക് മെയിലിംഗ് ആയിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു. വ്യാജ ദൃശ്യങ്ങള്‍ കാണിച്ചു സാദിഖലി തങ്ങളുടെ ബന്ധുവിനോട് പ്രതി 15കോടി രൂപ ആവശ്യപ്പെട്ടിരുന്നു. ഇത് നിരസിച്ചപ്പോഴാണ് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി സാദിഖലി തങ്ങളെ അപകീര്‍ത്തിപെടുത്തിയത്. സംഭവത്തില്‍ പെരിന്തല്‍മണ്ണ പോലീസ് കേസെടുത്തിട്ടുണ്ട്.