ലുലു ഗ്രൂപ്പിന്റെ കോഴിക്കോട്, മലപ്പുറം യൂണിറ്റുകളിലേക്ക് വാക്ക്-ഇൻ അഭിമുഖം നടക്കാൻ പോകുകയാണ്. നിലവിലുള്ളതും പുതിയതുമായ ഔട്ട്ലെറ്റുകളിലേക്കാണ് ഈ റിക്രൂട്ട്മെൻ്റ്. മാർച്ച് 28-ന് രാവിലെ 10 മുതൽ 3 വരെ കുറ്റിപ്പുറം എലൈറ്റ് ലൈബ്രറിയിലാണ് അഭിമുഖം. സെൽസ് അസോസിയേറ്റ്, സെക്യൂരിറ്റി ഗാർഡ്, ക്യാഷിയർ, ഫിഷ് മൊംഗർ, ബച്ചർ തുടങ്ങി നിരവധി മേഖലകളിലാണ് ഒഴിവുകളുള്ളത്. യോഗ്യതകളും മറ്റ് വിവരങ്ങളും നോക്കാം.സെൽസ് അസോസിയേറ്റ് (പുരുഷൻ/സ്ത്രീ) തസ്തികയിൽ പ്രായപരിധി 20-30 വയസാണ്. എസ്.എസ്.എൽ.സി / പ്ലസ് ടു ആണ് യോഗ്യത. ഫ്രഷേഴ്സിനും അപേക്ഷിക്കാം. സെക്യൂരിറ്റി ഗാർഡ് / സൂപ്പർവൈസർ തസ്തികയിൽ പ്രായപരിധി 25-45 വയസാണ്. ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് 2 വർഷം പരിചയം ഉണ്ടായിരിക്കണം. ക്യാഷിയർ തസ്തികയിൽ പ്രായപരിധി 20-30 വയസാണ്. പ്ലസ് ടു അല്ലെങ്കിൽ അതിൽ കൂടുതൽ ആണ് യോഗ്യത. ഫ്രഷേഴ്സിനും അപേക്ഷിക്കാം. ഫിഷ് മൊംഗർ / അസിസ്റ്റന്റ് ഫിഷ് മൊംഗർ തസ്തികയിൽ കുറഞ്ഞത് 2 വർഷം ബന്ധപ്പെട്ട പരിചയം വേണം.ALSO READ: ഇനി ഇൻ്റർനെറ്റ് വേണ്ട! ഇൻസ്റ്റാഗ്രാം റീൽസ് ഓഫ്ലൈനായി കാണാം; വിപ്ലവകരമായ മാറ്റവുമായി മെറ്റബച്ചർ തസ്തികയിൽ കുറഞ്ഞത് 2 വർഷം ബന്ധപ്പെട്ട പരിചയം ആവശ്യമാണ്. സൂപ്പർവൈസർ തസ്തികയിൽ പ്രായപരിധി 22-35 വയസാണ്. കാഷ്, ചില്ലഡ് & ഡയറി, ഹോട്ട് ഫുഡ്, ഗ്രോസറി, നോൺ ഫുഡ്, ബേക്കറി, റോസ്റ്ററി, ഹൗസ് കീപ്പിംഗ്, മൊബൈൽസ്, ഹൗസ്ഹോൾഡ്, ഇലക്ട്രോണിക്സ്, ഹെൽത്ത് & ബ്യൂട്ടി, മെൻസ്, ലേഡീസ്, കിഡ്സ്, സ്പോർട്സ് എന്നീ വിഭാഗങ്ങളിൽ ആണ് സൂപ്പർവൈസർ ഒഴിവ്. കുറഞ്ഞത് 2 വർഷം ബന്ധപ്പെട്ട പരിചയം വേണം.കമ്മി / സിഡിപി / ഡിസിഡിപി (ഹോസ്പിറ്റാലിറ്റി വിഭാഗം) തസ്തിക നോക്കുന്നവർക്ക് സൗത്ത് & നോർത്ത് ഇന്ത്യൻ, കോൺടിനന്റൽ, ചൈനീസ്, അറബിക് വിഭവങ്ങളിൽ പരിചയം വേണം. ജലേബി, ബ്രോസ്റ്റ്, ഷവർമ, സാൻഡ്വിച്ച്, പിസ, ജ്യൂസ്, ബിരിയാണി, ട്രഡിഷണൽ സ്നാക്സ്, ഗ്രിൽ, സലാഡ്, പൊറോട്ട തുടങ്ങിയ മേഖലകളിൽ പരിചയം ആവശ്യമാണ്.റിക്രൂട്ട്മെൻ്റിന് ലുലു ഗ്രൂപ്പ് ഫീസ് ഈടാക്കുന്നില്ലെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കായി hrcalicut@luluindia.com എന്ന മെയിലിലോ 0495 663 1000 എന്ന നമ്പറിലോ ബന്ധപ്പെടാമെന്നും കമ്പനി അറിയിച്ചു.The post ലുലു ഗ്രൂപ്പിൽ ഒട്ടേറെ ഒഴിവുകൾ; നിയമനം കോഴിക്കോടും മലപ്പുറത്തും, കൂടുതൽ വിവരങ്ങൾ അറിയാം appeared first on Kairali News | Kairali News Live.