ബ്ലിങ്കിറ്റ് ഡെലിവെറി ബോയ് അനങ്ങാതെ നിന്നത് രണ്ട് മണിക്കൂർ; ‘സോംബി ഡ്രഗ്’ ഉപയോഗിച്ച് നിൽക്കുന്നതെന്ന് കമൻ്റ്,സമൂഹമാധ്യമങ്ങളിൽ വൈറലായ വീഡിയോക്ക് പിന്നിലെ സത്യമെന്ത്?

Wait 5 sec.

ബ്ലിങ്കിറ്റ് ഡെലിവെറി ബോയിയുടെ വീഡിയോയാണ് ഇപ്പോ‍ള്‍ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നത്. റോഡരികിൽ രണ്ട് മണിക്കൂറോളം അനങ്ങാതെ നിൽക്കുന്ന ഡെലിവെറി ബോയിയുടെ വീഡിയായാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ തുറക്കുമ്പോള്‍ മു‍ഴുവനും. ചണ്ഡീഗഡിലെ സെക്ടർ 33ലാണ് സംഭവം.വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ വലിയ രീതിയിലുള്ള ആശങ്കയാണ് ജനങ്ങള്‍ക്കിടയിലുണ്ടായത്. വായയിൽ ബീഡിയുമായി, ചുറ്റും നടക്കുന്നത് ഒന്നുമറിയാതെ നിശ്ചലനായി നിന്നത് കണ്ടതോടെ ‘സോംബി ഡ്രഗ്’ ഉപയോഗിച്ചിട്ട് നിൽക്കുന്നതെന്നാണ് സമൂഹമാധ്യമ ഉപയോക്താക്കള്‍ പറയുന്നത്.Chandigarh felt unsettling today.In Sector 33B, a young man stood motionless for nearly 2-2.5 hours. A bidi in his mouth, eyes fixed, completely disconnected from everything around him.People watched, then worried. Someone called the police. They came and took him away.… pic.twitter.com/R6IbecGySz— Rishu Raj Singh (@rishuraj_chd) March 24, 2026 ALSO READ: കോ സാമുയിൽ ഹണിമൂണ്‍ ആഘോഷിച്ച് താരങ്ങള്‍; വിശേഷങ്ങളുമായി രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും, വീഡിയോ വൈറല്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. പാർക്ക് ചെയ്തിരുന്ന കാറിന് പിന്നിലായി ഡെലിവറി ബാഗും തോളിലിട്ട്, വായയിൽ ബീഡിയുമായി നിശ്ചലനായി നിൽക്കുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഏകദേശം രണ്ട് മണിക്കൂറോളം ഇയാൾ നിന്നുവെന്ന് കണ്ടു നിന്നവർ പറയുന്നു. എന്നാൽ സത്യാവസ്ഥ എന്താണെന്ന് പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പരാതികളൊന്നും ലഭിക്കാത്ത സാഹചര്യത്തിൽ, വസ്തുതകൾ പരിശോധിക്കാതെ ഇത്തരം വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് പൊലീസ് ആവശ്യപ്പെട്ടു.The post ബ്ലിങ്കിറ്റ് ഡെലിവെറി ബോയ് അനങ്ങാതെ നിന്നത് രണ്ട് മണിക്കൂർ; ‘സോംബി ഡ്രഗ്’ ഉപയോഗിച്ച് നിൽക്കുന്നതെന്ന് കമൻ്റ്, സമൂഹമാധ്യമങ്ങളിൽ വൈറലായ വീഡിയോക്ക് പിന്നിലെ സത്യമെന്ത്? appeared first on Kairali News | Kairali News Live.