ഇനി ഇൻ്റർനെറ്റ് വേണ്ട! ഇൻസ്റ്റാഗ്രാം റീൽസ് ഓഫ്‌ലൈനായി കാണാം; വിപ്ലവകരമായ മാറ്റവുമായി മെറ്റ

Wait 5 sec.

സമൂഹമാധ്യമങ്ങളിൽ ആക്ടീവായി നിൽക്കുന്നവരാണ് നമ്മൾ. അതിൽ ഇൻസ്റ്റ​ഗ്രാമിന് ഇഷ്ടക്കാർ ഏറെയാണ്. റീൽ കണ്ടിരിക്കാൻ ആണ് പലരും ഇൻസ്റ്റയിൽ കയറുന്നത്. എന്നാൽ ചിലയിടങ്ങളിൽ ചെല്ലുമ്പോൾ ഇൻ്റർനെറ്റ് സ്പീഡ് കുറയുന്നത് റീലുകൾ കാണാൻ ബുദ്ധിമുട്ടുണ്ടാക്കും. ഈ പ്രശ്നത്തിന് ഇതാ പരിഹാരം ഒരുങ്ങുകയാണ്. ഇൻ്റർനെറ്റ് കണക്ഷൻ ഇല്ലാതെ തന്നെ ഇൻസ്റ്റാഗ്രാം റീൽസുകൾ കാണാനുള്ള സൗകര്യമാണ് കമ്പനി പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്. റേഞ്ച് കുറഞ്ഞ സ്ഥലങ്ങളിലും യാത്രകളിലും റീൽസ് കാണാൻ കഴിയാത്ത അവസ്ഥയ്ക്ക് ഇതോടെ പരിഹാരമാകും.ഇൻ്റർനെറ്റ് ഉള്ളപ്പോൾ റീൽസുകൾ തനിയെ ഫോണിലേക്ക് ഡൗൺലോഡ് ചെയ്യപ്പെടും. ഇതിനായി ‘മാനേജ് ഓഫ്‌ലൈൻ ഡൗൺലോഡ്‌സ്’ എന്ന പുതിയ സെറ്റിംഗ്സ് ഇൻസ്റ്റാഗ്രാമിൽ ഉൾപ്പെടുത്തിയേക്കും.വൈഫൈ ഉള്ളപ്പോൾ മാത്രം ഡൗൺലോഡ് ചെയ്യാനുള്ള ഓപ്ഷനും ഇതിലുണ്ടാകും. കൂടാതെ, എത്ര റീൽസുകൾ ഓഫ്‌ലൈനായി സൂക്ഷിക്കണമെന്ന് ഉപയോക്താക്കൾക്ക് തീരുമാനിക്കാം. 10, 30, അല്ലെങ്കിൽ 50 റീൽസുകൾ വരെ ഇങ്ങനെ സേവ് ചെയ്യാൻ സാധിക്കുമെന്നാണ് സൂചന.ALSO READ: ക്ലോഡ് ഇനി കമ്പ്യൂട്ടറുകളെ നിയന്ത്രിക്കും: എഐ ഏജന്റുകളുടെ കുതിച്ചു ചാട്ടംഓഫ്‌ലൈൻ റീൽസുകൾ സാധാരണ ഫീഡിലോ അല്ലെങ്കിൽ ഡൗൺലോഡ്സ് എന്ന പ്രത്യേക വിഭാഗത്തിലോ കാണാൻ സാധിക്കും. പ്രശസ്ത ആപ്പ് ഡെവലപ്പറായ അലസ്സാൻഡ്രോ പാലുസിയാണ് എക്സിലൂടെ (X) ഈ വിവരം പുറത്തുവിട്ടത്. നിലവിൽ ഈ ഫീച്ചർ പരീക്ഷണ ഘട്ടത്തിലാണ്, മെറ്റ ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഇതിനു പുറമെ, മറ്റ് ചില സുപ്രധാന സാങ്കേതിക മാറ്റങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഫോൺ നമ്പർ കൈമാറാതെ തന്നെ ചാറ്റ് ചെയ്യാനുള്ള സൗകര്യം വാട്ട്‌സ്ആപ്പ് ഉടൻ കൊണ്ടുവന്നേക്കാം. വൻ തരംഗമുണ്ടാക്കിയ സോറ എഐ വീഡിയോ ആപ്പ് നിർത്തലാക്കാൻ ഓപ്പൺ എഐ തീരുമാനിച്ചതായും റിപ്പോർട്ടുകളുണ്ട്.The post ഇനി ഇൻ്റർനെറ്റ് വേണ്ട! ഇൻസ്റ്റാഗ്രാം റീൽസ് ഓഫ്‌ലൈനായി കാണാം; വിപ്ലവകരമായ മാറ്റവുമായി മെറ്റ appeared first on Kairali News | Kairali News Live.