മനോരമയുടെ ‘പോൾ മീറ്ററി’ലും കൊട്ടാരക്കരയിൽ ബാലഗോപാൽ മുന്നിൽത്തന്നെ; അയിഷാ പോറ്റി ഹൈപ്പ് ക്ലച്ച് പിടിച്ചില്ലെന്ന് വിവിധ സർവേകൾ

Wait 5 sec.

കേരളം ഉറ്റുനോക്കുന്ന തെരെഞ്ഞെടുപ്പാണ് കൊട്ടാരക്കര മണ്ഡലത്തിൽ നടക്കുന്നത്. ഇടതുപക്ഷത്തെ അതികായനായ ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ മത്സരിക്കുന്ന മണ്ഡലം എന്നതുമാത്രമല്ല കൊട്ടാരക്കരയെ മാധ്യമശ്രദ്ധയിലെത്തിക്കുന്നത്. പതിനഞ്ച് വർഷം കൊട്ടാരക്കരയിൽ ഇടതുപക്ഷ എം എൽ എ ആയിരുന്ന അയിഷാ പോറ്റി യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മണ്ഡലം എന്നതു കൂടിയാണ്.എന്നാൽ ബാലകൃഷ്ണ പിള്ളയെ തോൽപ്പിച്ച ‘ജയൻ്റ് കില്ലർ’ എന്നനിലയിൽ ആദ്യഘട്ടറ്റത്തിൽ ഉണ്ടായ ഹൈപ്പ് നിലനിർത്താൻ മണ്ഡലത്തിൽ അയിഷാ പോറ്റിയ്ക്ക് കഴിയുന്നില്ല എന്നാണ് പുറത്തുവരുന്ന സർവേ ഫലങ്ങളും റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്. മലയാള മനോരമയുടെ ഇംഗ്ലീഷ് ഓൺലൈൻ പോർട്ടലായ ഓൺ മനോരമ കൊട്ടാരക്കര അടക്കമുള്ള 12 മണ്ഡലങ്ങളിൽ നടത്തിയ വിലയിരുത്തലിൽ കൊട്ടാരക്കരയിൽ കെ എൻ ബാലഗോപാൽ ഏറെ മുന്നിലാണ്. റിപ്പോർട്ടർ, മാതൃഭൂമി അടക്കമുള്ള വിവിധ ചാനലുകൾ നടത്തിയ സർവ്വേ ഫലങ്ങളും ബാലഗോപാലിൻ്റെ വിജയം പ്രവചിക്കുന്നുണ്ട്.അയിഷാ പോറ്റി യുഡിഎഫിലെത്തി സ്ഥാനാർത്ഥിയായതോടെ കഴിഞ്ഞ തവണ ബാലഗോപാലിനെതിരെ മത്സരിച്ച യു ഡി എഫ് സ്ഥാനാർത്ഥിയായിരുന്ന ആർ രശ്മി ബിജെപിയിലേയ്ക്ക് പോകുകയും എൻഡിഎ സ്ഥാനാർത്ഥിയാകുകയും ചെയ്തതും  കൊട്ടാരക്കരയിലെ തെരെഞ്ഞെടുപ്പ് സമവാക്യങ്ങളിൽ വലിയ മാറ്റമുണ്ടാക്കിയിട്ടുണ്ട്.വഞ്ചനയും വേലിചാട്ടവും ഇടതിൻ്റെ വാശിയുംഇടത് വോട്ടുകളിൽ വലിയ ചോർച്ചയുണ്ടാകും എന്ന പ്രതീക്ഷയിലായിരുന്നു അയിഷാ പോറ്റിയുടെ വരവിനെ യു ഡി എഫും മാധ്യമങ്ങളും ആഘോഷിച്ചത്. എന്നാൽ 21 കൊല്ലം അധികാരസ്ഥാനങ്ങളിൽ ഇരുന്ന ശേഷമുള്ള ഈ കൂറുമാറ്റത്തെ വലിയ വഞ്ചനയായിട്ടാണ് ഇടതുപക്ഷ പ്രവർത്തകരും അനുഭാവികളും വിലയിരുത്തിയത്. പൊതുവേ വലിയ ആവേശമില്ലാത്ത ഇടതുപക്ഷക്കാരെപ്പോലും തെരെഞ്ഞെടുപ്പ് പ്രവർത്തനരംഗത്തേയ്ക്കിറക്കുന്ന സാഹചര്യമാണിത് സൃഷ്ടിക്കുന്നത്. അയിഷാ പോറ്റിയെ തോൽപ്പിക്കുക എന്നത് ഒരു വാശിയായി ഇടതുപക്ഷ പ്രവർത്തകർ ഏറ്റെടുക്കുകയാണ്.ഈദ് ഗാഹ് ദിവസം കൊട്ടാരക്കരയിലെ ടൗൺ ജുമാമസ്ജിദിൽ വോട്ട് ചോദിക്കാനെത്തിയ കെ എൻ ബാലഗോപാലിന് ലഭിച്ച വലിയ സ്വീകാര്യതയും അയിഷാ പോറ്റിയ്ക്ക് ലഭിച്ച തണുപ്പൻ സ്വീകരണവും കൊട്ടാരക്കരയിൽ ചർച്ചയായിരുന്നു.വികസന നായകൻ ബാലഗോപാൽകെ എൻ ബാലഗോപാലിനെ കൊട്ടാരക്കരയുടെ വികസനനായകനായിട്ടാണ് ഇടതുപക്ഷം അവതരിപ്പിക്കുന്നത്. 62 വർഷത്തിന് ശേഷം കൊട്ടാരക്കരയിൽ സർക്കാർ തലത്തിൽ 2 കോളേജുകൾ അനുവദിച്ചതടക്കം ( IHRD Arts and Science College, CPASS Nursing College) നിരവധി വികസനങ്ങൾ ചർച്ചയാകുന്നുണ്ട്. https://www.facebook.com/share/r/1CP9XRKNHyഎന്നാൽ ഒരു ചെറിയ പട്ടണമായ കൊട്ടാരക്കരയെ ഒരു ഐടി നഗരമാക്കുന്നതിനായി സോഹോ പോലെയുള്ള ഒരു അന്താരാഷ്ട്ര കമ്പനിയുടെ റസിഡൻഷ്യൽ ക്യാമ്പസ് കൊട്ടാരക്കരയിൽ കൊണ്ടുവന്നതും  കേരളത്തിലെ തന്നെ ആദ്യത്തെ വർക്ക് നിയർ ഹോം ക്യാമ്പസും ഡ്രോൺ റിസർച്ച് പാർക്കും കൊട്ടാരക്കരയിൽ ആരംഭിച്ചതും 1500 സീറ്റുകളുള്ള ഐടി പാർക്കിന് പണമനുവദിച്ചതും ബാലഗോപാലിന് ചെറുപ്പക്കാർക്കിടയിലുള്ള സ്വീകാര്യത വർധിപ്പിച്ചിട്ടുണ്ട്. മണ്ഡലത്തിലെ എല്ലാ പി ഡബ്ല്യു ഡി റോഡുകളും ബിഎം&ബിസി നിലവാരത്തിൽ നവീകരിച്ചത് മുതൽ എല്ലാ സ്കൂളുകൾക്കും ആധുനിക കെട്ടിടങ്ങളും എല്ലാ പഞ്ചായത്തുകളിലും ആധുനിക സ്റ്റേഡിയങ്ങളും മാർക്കറ്റുകളും കൊണ്ടുവന്നതുമടക്കമുള്ള അടിസ്ഥാന സൗകര്യവികസനങ്ങളും സമൂഹമാധ്യമങ്ങളിലും ജനങ്ങൾക്കിടയിലും ചർച്ചയാകുന്നുണ്ട്.Various surveys predict that KN Balagopal leads in the election campaigns in the Kottarakkara assembly elections.The post മനോരമയുടെ ‘പോൾ മീറ്ററി’ലും കൊട്ടാരക്കരയിൽ ബാലഗോപാൽ മുന്നിൽത്തന്നെ; അയിഷാ പോറ്റി ഹൈപ്പ് ക്ലച്ച് പിടിച്ചില്ലെന്ന് വിവിധ സർവേകൾ appeared first on ഇവാർത്ത | Evartha.