കിടിലൻ എഐ ഫീച്ചറുകളുമായി സാംസങ് ഗാലക്സി എ57 5ജി, എ37 5ജി മോഡലുകൾ വിപണിയിൽ

Wait 5 sec.

സിയോൾ | ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഫീച്ചറുകൾ സാധാരണക്കാരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ സാംസങ് തങ്ങളുടെ ഏറ്റവും പുതിയ എ സീരീസ് സ്മാർട്ട്ഫോണുകളായ ഗാലക്സി എ57 5ജി, ഗാലക്സി എ37 5ജി എന്നിവ ആഗോള വിപണിയിൽ അവതരിപ്പിച്ചു. ഓസം ഇന്റലിജൻസ് എന്ന് സാംസങ് വിശേഷിപ്പിക്കുന്ന നൂതന എഐ സാങ്കേതികവിദ്യയാണ് ഈ ഫോണുകളുടെ പ്രധാന ആകർഷണം.വോയ്സ് റെക്കോർഡറിലെ ട്രാൻസ്ക്രിപ്ഷൻ സൗകര്യം, സർക്കിൾ ടു സെർച്ച്, ഫോട്ടോകളിൽ നിന്ന് അനാവശ്യ വസ്തുക്കളെ നീക്കം ചെയ്യാവുന്ന ഒബ്ജക്റ്റ് ഇറേസർ തുടങ്ങിയ ഫീച്ചറുകൾ പുതിയ മോഡലുകളിലുണ്ട്. വൺ യു ഐ 8 5 (One UI 8.5) അടിസ്ഥാനമാക്കിയാണ് ഇവ പ്രവർത്തിക്കുന്നത്. ഗാലക്സി എ57 5ജി മോഡലിൽ മികച്ച ഗ്രൂപ്പ് ഫോട്ടോകൾക്കായി ബെസ്റ്റ് ഫേസ് ഫീച്ചറും ഉൾപ്പെടുത്തിയിട്ടുണ്ട്.രണ്ട് ഫോണുകളിലും 50 മെഗാപിക്സൽ പ്രധാന സെൻസറോട് കൂടിയ ട്രിപ്പിൾ ക്യാമറ സംവിധാനമാണുള്ളത്. രാത്രികാലങ്ങളിലും തെളിമയുള്ള ചിത്രങ്ങൾ പകർത്താൻ സഹായിക്കുന്ന നൈറ്റോഗ്രഫി സൗകര്യവും ഇതിലുണ്ട്. 6.7 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്പ്ലേ, 120 ഹെർട്സ് റിഫ്രഷ് റേറ്റ് എന്നിവ മികച്ച ദൃശ്യാനുഭവം നൽകുന്നു.5000 എം എ എച്ച് ബാറ്ററിയാണ് ഈ ഫോണുകൾക്ക് കരുത്ത് പകരുന്നത്. വെറും 30 മിനിറ്റിനുള്ളിൽ 60 ശതമാനം വരെ ചാർജ് ചെയ്യാൻ സഹായിക്കുന്ന സൂപ്പർ ഫാസ്റ്റ് ചാർജിംഗ് 2 0 സാങ്കേതികവിദ്യയും ഇതിലുണ്ട്. ഐ പി 68 റേറ്റിംഗോട് കൂടിയ വാട്ടർ ആൻഡ് ഡസ്റ്റ് റെസിസ്റ്റൻസും ഫോണുകളുടെ പ്രത്യേകതയാണ്. ആറ് വർഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ആറ് തലമുറ ഒ എസ് അപ്ഡേറ്റുകളും സാംസങ് വാഗ്ദാനം ചെയ്യുന്നു.SummarySamsung has officially launched the Galaxy A57 5G and Galaxy A37 5G, featuring advanced “Awesome Intelligence” AI capabilities and a 50MP triple-camera setup. Both devices come with a 6.7-inch Super AMOLED display, 120Hz refresh rate, and a robust 5000mAh battery supporting fast charging. With an IP68 durability rating and a commitment to six years of security updates, these phones aim to bring premium innovations to the mid-range segment.