നുണകളുടെ ഒരു മാലിന്യ കൂമ്പാരമാണ് ഈ തിരഞ്ഞെടുപ്പ് ഘട്ടത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ ഉണ്ടാക്കി കൂട്ടുന്നത് എന്ന് സിപിഐ എം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്. അതിൻ്റെ ദുർഗന്ധത്തിൽ തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യേണ്ട വിഷയങ്ങൾ മുക്കികളയാനാണ് കോൺഗ്രസ് നേതൃത്യം ശ്രമിക്കുന്നത് എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. എത്ര കളവ് പറഞ്ഞാലും മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പേരിൽ കോൺഗ്രസ് നേതാക്കൾ നടത്തിയ തട്ടിപ്പ് വയനാട്ടുകാർ മറക്കില്ല. ദുരന്തബാധിതർക്കെന്ന പേരിൽ കോൺഗ്രസ് പിരിച്ച പണം എവിടെ എന്ന് വയനാട്ടുകാർ ചോദിച്ച് കൊണ്ടേ ഇരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കെ പി സി സി പ്രസിഡന്റിന്റെയും പ്രതിപക്ഷ നേതാവിന്റെയും ജോയിന്റ് അക്കൗണ്ടിൽ ആണ് മുണ്ടെക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പേരിൽ പിരിച്ച പണം ഉള്ളത് എന്നാണ് പ്രതിപക്ഷ നേതാവ് സതീശൻ ഒടുവിൽ പറയുന്നത്. അത് പാർട്ടി അക്കൗണ്ട് ആയിരിക്കില്ലല്ലോ എന്നും അങ്ങനെ എങ്കിൽ അത് ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സതീശൻ്റെയും സണ്ണി ജോസഫിൻ്റെയും സത്യവാങ്മൂലത്തിൽ കാണിക്കണ്ടേ എന്നും അദ്ദേഹം ചോദിക്കുന്നുണ്ട്.ALSO READ: ‘കേവലം തെരഞ്ഞെടുപ്പ് നേട്ടത്തിന് വേണ്ടി കോൺഗ്രസ് കള്ളം പ്രചരിപ്പിക്കുന്നു’; രാഹുൽ ഗാന്ധിക്കും, മല്ലികാർജുൻ ഖാർഗെക്കുമെതിരെ സിപിഐഎംപോസ്റ്റിന്റെ പൂർണരൂപംനുണകളുടെ ഒരു മാലിന്യ കൂമ്പാരമാണ് ഈ തിരഞ്ഞെടുപ്പ് ഘട്ടത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ ഉണ്ടാക്കി കൂട്ടുന്നത്. അതിൻ്റെ ദുർഗന്ധത്തിൽ തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യേണ്ട വിഷയങ്ങൾ മുക്കികളയാനാണ് കോൺഗ്രസ് നേതൃത്യം ശ്രമിക്കുന്നത്. എന്നാൽ എത്ര കളവ് പറഞ്ഞാലും മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പേരിൽ കോൺഗ്രസ് നേതാക്കൾ നടത്തിയ തട്ടിപ്പ് വയനാട്ടുകാർ മറക്കില്ല. ദുരന്തബാധിതർക്കെന്ന പേരിൽ കോൺഗ്രസ് പിരിച്ച പണം എവിടെ എന്ന് വയനാട്ടുകാർ ചോദിച്ച് കൊണ്ടേ ഇരിക്കും.കെ പി സി സി പ്രസിഡന്റിന്റെയും പ്രതിപക്ഷ നേതാവിന്റെയും ജോയിന്റ് അക്കൗണ്ടിൽ ആണ് മുണ്ടെക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പേരിൽ പിരിച്ച പണം ഉള്ളത് എന്നാണ് പ്രതിപക്ഷ നേതാവ് സതീശൻ ഒടുവിൽ പറയുന്നത്. അത് പാർട്ടി അക്കൗണ്ട് ആയിരിക്കില്ലല്ലോ? അങ്ങനെ എങ്കിൽ അത് ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സതീശൻ്റെയും സണ്ണി ജോസഫിൻ്റെയും സത്യവാങ്മൂലത്തിൽ കാണിക്കണ്ടേ? പാർട്ടിയുടെ പേരിലുള്ള സെപറേറ്റ് അക്കൗണ്ട് ആണെങ്കിൽ എ ഐ സി സി ബാലൻസ് ഷീറ്റിൽ കാണിച്ചേ പറ്റൂ. ഇതൊന്നുമല്ലാത്ത ഏത് സാങ്കല്പിക അക്കൗണ്ടിലാണ് ദുരന്തത്തിൻ്റെ പേര് പറഞ്ഞ് പിരിച്ച പണം ഇട്ടിരിക്കുന്നതെന്ന് സതീശൻ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ ജനങ്ങളോട് പറയേണ്ടതുണ്ട്.ദുരന്തബാധിതർക്ക് വീടുവെയ്ക്കാനായി തറക്കല്ലിടൽ മാമാങ്കം നടത്തിയ സ്ഥലത്ത് ഒരു കല്ലോട് കല്ല് ഇതുവരെ എടുത്ത് വെയ്ക്കാൻ കഴിയാത്തത് പിരിച്ച പണം കൈവശം ഇല്ലാത്തതിനാൽ ആണെങ്കിൽ അത് തുറന്ന് പറഞ്ഞ് പോകണം. പണം എത്ര പിരിച്ചു എന്ന് പറയാത്തത് ആ അക്കൗണ്ടിൽ പിരിച്ച പണം ഇല്ലാത്തത് കൊണ്ടു തന്നെയാണ്. ദുരിതാശ്വാസത്തിൻ്റെ പേരിൽ പിരിച്ച പണത്തിൽ ആണ് കയ്യിട്ട് വാരിയത്. അത് വയനാട്ടുകാർ നിരന്തരം ചോദ്യം ചെയ്യുക തന്നെ ചെയ്യും. നുണപറഞ്ഞ് എത്രനാൾ നിങ്ങൾക്ക് നാട്ടുകാരെ പറ്റിക്കാൻ കഴിയും കോൺഗ്രസേ?കെ റഫീഖ്The post ‘കോൺഗ്രസ് നേതാക്കൾ ഉണ്ടാക്കി കൂട്ടുന്നത് നുണകളുടെ ഒരു മാലിന്യ കൂമ്പാരം’; ഏത് സാങ്കല്പിക അക്കൗണ്ടിലാണ് ദുരന്തത്തിൻ്റെ പേര് പറഞ്ഞ് പിരിച്ച പണം ഇട്ടിരിക്കുന്നതെന്ന് സതീശൻ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ പറയേണ്ടതുണ്ടെന്ന് കെ റഫീഖ് appeared first on Kairali News | Kairali News Live.