പൊള്ളൂന്നേ…!സൂര്യാഘാതമേൽക്കാതിരിക്കാൻ കരിമ്പിൻ ജ്യൂസ് മതിയോ ?

Wait 5 sec.

എന്റെ പൊന്നോ…എന്തൊരു ചൂടാണല്ലേ ? പുറത്തോട്ട് നോക്കാൻ പോലും വയ്യ. കത്തുന്ന വെയിലും ചൂടും. വെള്ളം കുടിച്ചിട്ടൊന്നും ദാഹം പോകുന്നും ഇല്ലല്ലേ ? സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതകൾ ഏറെയാണ്. സൂര്യാഘാതമേൽക്കാതിരിക്കാൻ കരിമ്പിൻ ജ്യൂസിന് സാധിക്കുമോ ? അങ്ങനൊരു സംസാരം കേട്ടു സംഭവം ഉള്ളതാണോ ?Also read: വെറും 50 രൂപയ്ക്ക് ജീവിതം മാറിമറി‍ഞ്ഞ ആ വ്യക്തി നിങ്ങളാണോ ? കാരുണ്യ പ്ലസ് ലോട്ടറി ഫലം ഇതാ…വെറുതെ വെള്ളം കുടിച്ച് മടുത്തവർ ദാഹം അകറ്റാൻ ആശ്രയിക്കുന്ന ഒന്നാണ് കരിമ്പിൻ ജ്യൂസ്. എന്നാൽ, കരിമ്പിൻ ജ്യൂസ് കുടിക്കുന്നത് ശരീരത്തിന് ആവശ്യമായ ജലാംശം നൽകുമെന്നോ സൂര്യാഘാതത്തെ പ്രതിരോധിക്കുമെന്നോ കരുതുന്നത് എന്നാൽ അത് തെറ്റാണ്. ഇക്കാര്യം ആരോഗ്യ വിദഗ്ധരും സ്ഥിതീകരിച്ച കാര്യമാണ്. കരിമ്പിൻ ജ്യൂസ് കുടിക്കുമ്പോൾ താൽക്കാലികമായ ആശ്വാസം ലഭിക്കുമെങ്കിലും, സൂര്യാഘാതം തടയാൻ ആവശ്യമായ പോഷകങ്ങൾ ഒന്നും ഇതിൽ ഇല്ല എന്നതാണ് വാസ്തവം.Also read: നടപ്പിലാകില്ലെന്ന് വിധിയെഴുതിയ പദ്ധതികൾ യാഥാർഥ്യമാക്കി എൽഡിഎഫ്കരിമ്പിൻ ജ്യൂസ് ഒരു മികച്ച ഇലക്ട്രോലൈറ്റ് പാനീയമാണെന്ന ധാരണ ശാസ്ത്രീയമല്ല. കഠിനമായ വിയർപ്പിലൂടെ ഒരു ലിറ്റർ വെള്ളം ശരീരത്തിൽ നിന്ന് നഷ്ടപ്പെടുമ്പോൾ ഏകദേശം 900 മില്ലിഗ്രാം സോഡിയവും അതിനൊപ്പം നഷ്ടപ്പെടും. ഇതിന് പകരമായി ഒരു ഗ്ലാസ് കരിമ്പിൻ ജ്യൂസിൽ വെറും 11 മുതൽ 17 മില്ലിഗ്രാം വരെ മാത്രമാണ് സോഡിയം ലഭിക്കുകയുള്ളൂ. ആവശ്യത്തിന് സോഡിയം ഇല്ലാത്തതിനാൽ ഈ കരിമ്പിൻ ജ്യൂസ് കുടിക്കുന്നത് വെറുതേ പഞ്ചസാര വെള്ളം കുടിക്കുന്നതിന് തുല്യമാകുന്നതേ ഉള്ളൂ. മാത്രമല്ല, ഇത് ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്നും ഇല്ല.Also read: ഹരിയാന സീറ്റ് കോഴ പരാതി: ഗൗരവ് കുമാറിനെ ആത്മത്യയിൽ നിന്നും പിന്തിരിപ്പിച്ച് ദില്ലി പൊലീസ്ഒരു ഗ്ലാസ് കരിമ്പിൻ ജ്യൂസിൽ 25 മുതൽ 40 ഗ്രാം വരെ പഞ്ചസാരയാണ് അടങ്ങിയിരിക്കുന്നത്. ഇത് അമിതമായ അളവിലോ വെറും വയറ്റിലോ കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസ് നില പെട്ടെന്ന് വർദ്ധിപ്പിക്കാൻ കാരണമാകും. ഇത് ആരോഗ്യത്തിന് നല്ലതല്ല.ശരീരത്തിലെ ജലാംശം നിലനിർത്താൻ ഏറ്റവും മികച്ച മാർഗ്ഗം ശുദ്ധജലം ധാരാളമായി കുടിക്കുക എന്നത് തന്നെയാണ്. അല്പം ഉപ്പും നാരങ്ങാനീരും ചേർത്ത വെള്ളം ഇലക്ട്രോലൈറ്റ് ബാലൻസ് നിലനിർത്താൻ കരിമ്പിൻ ജ്യൂസിനേക്കാൾ ഫലപ്രദമാണ്. സൂര്യാഘതത്തെ ചെറുക്കാനോ ശരീരത്തിൽ ജലാശം നിലനിർത്താനോ കരിമ്പിൻ ജ്യൂസ് കുടിച്ചിട്ട് കാര്യമില്ല.The post പൊള്ളൂന്നേ…!സൂര്യാഘാതമേൽക്കാതിരിക്കാൻ കരിമ്പിൻ ജ്യൂസ് മതിയോ ? appeared first on Kairali News | Kairali News Live.