കോൺഗ്രസിനെ പ്രമുഖ നേതാവിന്റെ നുണകളെ കുറിച്ച് സംസാരിച്ച നുണേശന്റെ മൂന്നാമത്തെ അക്കൗണ്ടും പൂട്ടിച്ചു. മുൻപുണ്ടായിരുന്ന പേജുകൾ നേതാവിന്റെ അനുയായികൾ കൂട്ടത്തോടെ റിപ്പോർട്ട് ചെയ്ത് ഓരോന്നായി പൂട്ടിച്ചപ്പോൾ ഇത്തവണ കേസ് കൊടുത്താണ് പൂട്ടിച്ചിരിക്കുന്നത്. ഫെബ്രുവരി 13-ന് തുടങ്ങിയ ആദ്യ പേജ് 123K ഫോളോവേഴ്സുമായി ഫെബ്രുവരി 26-ന് പൂട്ടിച്ചു. എന്നാൽ വിട്ടുകൊടുക്കാൻ ഭാവമില്ലാത്തവർ ഫെബ്രുവരി 27-ന് അടുത്ത പേജ് ലോഞ്ച് ചെയ്തു. അതും 95K ഫോളോവേഴ്സ് ആയപ്പോൾ മാർച്ച് 13-ന് പൂട്ടിച്ചു.നേതാവിന്റെ നുണകൾ പൊളിക്കാൻ മാർച്ച് 14-ന് തുടങ്ങിയ “നുണേശൻ 3.0” എന്ന പുതിയ പേജ് ആണ് ഇപ്പോൾ കേസ് കൊടുത്ത് പൂട്ടിച്ചിരിക്കുന്നത്. റിപ്പോർട്ട് ചെയ്ത് പൂട്ടിക്കുന്തോറും പതിന്മടങ്ങ് ശക്തിയോടെ തിരിച്ചുവരുന്ന നുണേശനെ ആണ് ജനങ്ങൾ കണ്ടത്. അതുകൊണ്ട് ഇതും ഒന്നിനും അവസാനമാകാനും സാധ്യതയില്ല.ALSO READ: വിഡി സതീശൻ താണ് വണങ്ങിയ ഗോൾവാൾക്കർ ആരാണ്?ഇത്രയും ചുരുങ്ങിയ കാലയളവിൽ ഒരാൾക്ക് ഇത്രയധികം നുണകൾ പറയാൻ എങ്ങനെ സാധിക്കുന്നു എന്നാണ് പലരും ചിത്തിച്ചിരുന്നത്. ‘ഞാൻ അങ്ങനെ ഇടയ്ക്കൊക്കെ നുണ പറയുമെന്ന്’ ഒരു മടിയുമില്ലാതെ പറഞ്ഞ നേതാവിന്റെ വാക്കുകളിലെ സത്യവും നുണയും ആളുകൾക്ക് തിരിച്ചറിയാൻ ഇപ്പോൾ കഴിയുന്നുണ്ട്. എന്തൊക്കെ ആണെങ്കിലും ആ പ്രമുഖ നേതാവിന്റെ നുണകളെ കുറിച്ചുള്ള സത്യങ്ങൾ നുണേശന്റെ മറ്റൊരു മുഖത്തിലൂടെ പുറത്തുവരാനാകും സാധ്യത.The post കോൺഗ്രസ് അണികൾ അവസാന തന്ത്രവുമെടുത്തു; ‘നുണേശൻ 3.0’ കേസ് കൊടുത്ത് പൂട്ടിച്ചു appeared first on Kairali News | Kairali News Live.