ഏതാണ്ട് രണ്ടു ദശാബ്ദക്കാലം കാത്തിരുന്ന ശേഷമാണു റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു കഴിഞ്ഞ കൊല്ലം ഐപിഎൽ കിരീടം സ്വന്തമാക്കിയത്. കപ്പില്ല ടീം എന്നുള്ള എതിർ ടീം ഫാനുകളുടെ പരിഹാസം മാത്രം കേട്ട് ശീലിച്ച ടീമും ആരാധകരും ഇത്തവണ എത്തുന്നത് കപ്പ് നിലനിർത്തുക എന്ന സമ്മർദ്ദത്തോടെയാണ്. ഒരുകാലത്ത് വിരാട് കോഹ്ലി അടക്കമുള്ള സൂപ്പർ താരങ്ങളുടെ വ്യക്തിഗത പ്രകടനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ടീം ഇന്ന് വ്യക്തമായ സിസ്റ്റം ഉള്ള ഒരു യൂണിറ്റ് ആയി മാറിക്കഴിഞ്ഞു. ഈ മാറ്റം അവരുടെ ശക്തികളെയും ദൗർബല്യങ്ങളെയും, മുന്നിലുള്ള അവസരങ്ങളെയും ഭീഷണികളെയും ഒരുപോലെ കൂടുതൽ വ്യക്തമായി കാണാൻ സഹായിക്കുന്നു.ടീമിന്റെ ഏറ്റവും വലിയ ശക്തി ഇപ്പോൾ അവരുടെ മികച്ച ഘടന ആണ്. താരപ്പകിട്ടുകൾ തള്ളിക്കളഞ്ഞ് രജത് പട്ടീദാറിനെ പോലുള്ള നേതൃഗുണമുള്ള നായകന്റെ കീഴിൽ അണിനിരക്കുന്ന ടീം, ഇന്ന് ഒരു കളിക്കാരനെ മാത്രം അന്തമായി ആശ്രയിക്കുന്ന ടീം അല്ല.കോഹ്ലി ഇപ്പോഴും ടീമിന്റെ മുഖമായിരിക്കുമ്പോഴും, വിജയത്തിന്റെ ഉത്തരവാദിത്വം ഇപ്പോൾ അദേഹത്തിന്റെ ചുമലിൽ മാത്രമല്ല. നായകൻ പട്ടീദാർ , ദേവ്‍ദത്ത് പടിക്കൽ,കൃണാൽ പാണ്ട്യ , ബെതൽ , റൊമാരിയോ ഷെപ്പേർഡ് ,ബുവനേശ്വർ കുമാർ എന്നിങ്ങനെ ഒരുപാടു മികച്ച താരങ്ങളുടെ കോമ്പിനേഷൻ ആണ് ടീം ഇപ്പോൾ. ഇത്തവണ കിരീടം നിലനിർത്തിയാൽ ഒരു ചാമ്പ്യൻ സംസ്കാരം ഡ്രസിങ് റൂമിൽ സ്ഥാപിക്കാൻ കഴിയും എന്നത് അവർക്ക് വ്യക്തമായി അറിയാം.Also Read: സിനിമയെ വെല്ലുന്ന ട്വിസ്റ്റ്| ഒരിക്കൽ ടീമിൽ പോലും ഇടം കിട്ടിയില്ല…ഇന്ന് ആർസിബിയുടെ ചെയർമാൻ!എന്നാൽ, ഈ ശക്തികളോടൊപ്പം ചില ദൗർബല്യങ്ങളും നിലനിൽക്കുന്നു. വലിയ വിജയത്തിന് ശേഷം ടീമുകൾക്ക് സാധാരണയായി നേരിടേണ്ടി വരുന്ന അമിതമായ ആത്മവിശ്വാസവും നിലവിലെ ചാമ്പ്യൻ എന്ന സമ്മർദ്ദവും പ്രശ്നമാണ്. ഇനി അവർ ഒരു സാധാരണ ടീമല്ല. എല്ലാ ടീമുകളും ഇപ്പോൾ അവരെ തോൽപ്പിക്കാൻ പ്രത്യേകമായി തയ്യാറാകും, അവരുടെ തന്ത്രങ്ങൾ വിശദമായി പഠിക്കും. ഓരോ മത്സരവും കൂടുതൽ കഠിനമാകും, ഓരോ പിഴവും കൂടുതൽ വിലകൂടിയതാകും. അവരുടെ ശക്തി ഒരു സിസ്റ്റമായി മാറിയതിലാണ്, പക്ഷേ അതേ സമയം ആ സിസ്റ്റം സമ്മർദ്ദത്തിൽ എങ്ങനെ നിലനിൽക്കുമെന്ന് തന്നെയാണ് ഇനി അവരുടെ യഥാർത്ഥ പരീക്ഷ.കൂടാതെ ബൗളിങ്ങിൽ കുന്തമുനയാകേണ്ടിയിരുന്ന ഓസ്ട്രേലിയൻ പേസർ ജോഷ് ഹാസെൽവുഡ് പരിക്കിന്റെ പിടിയിലായതും ടീമിന് തിരിച്ചടിയാണ്. ലീഗിന്റെ ആദ്യ ഘട്ടത്തിൽ അദ്ദേഹം ടീമിൽ കാണില്ല എന്ന് സ്ഥിരീകരിച്ച സ്ഥിതിക്ക് ടീമിന്റെ ബൗളിങ്ങിനെ ആര് നയിക്കും എന്ന ചോദ്യം അവശേഷിക്കുന്നു.The post ഐപിഎൽ കിരീടം നിലനിർത്തുമോ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു? എന്നാൽ മുന്നിൽ കടമ്പകൾ ഏറെ appeared first on Kairali News | Kairali News Live.