ക്രിസ്റ്റ്യാനോ ജൂനിയറും 27-കാരിയും പ്രണയത്തിലോ? വൈറൽ വാർത്തകളുടെ സത്യാവസ്ഥ എന്ത്

Wait 5 sec.

ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ജൂനിയറിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പുതിയ ഗോസിപ്പുകൾ ആരാധകർക്കിടയിൽ വലിയ ചർച്ചയാകുന്നു. 15 വയസുകാരനായ ജൂനിയർ റൊണാൾഡോ 27 വയസുള്ള ബ്രസീലിയൻ മോഡലുമായി പ്രണയത്തിലാണെന്നാണ് ഇന്റർനെറ്റിലെ പുതിയ പ്രചാരണം.ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ വ്യാപകമായി പങ്കുവെക്കപ്പെട്ടതോടെയാണ് ഈ വാർത്തയ്ക്ക് ചൂടുപിടിച്ചത്. ദുബായിലെ ഒരു ആഡംബര റെസ്റ്റോറന്റിൽ വെച്ചാണ് ഇവർ കണ്ടുമുട്ടിയതെന്ന തരത്തിലാണ് കഥകൾ പ്രചരിക്കുന്നത്.ALSO READ : ബിഗ് ഡീൽ! രാജസ്ഥാൻ റോയൽസിനെ അമേരിക്കൻ വ്യവസായി 15300 കോടി രൂപയ്ക്ക് വാങ്ങിയോ?എന്നാൽ, പ്രചരിക്കുന്ന ഈ വാർത്തകളിൽ യാതൊരു വാസ്തവവുമില്ലെന്നാണ് റൊണാൾഡോയുടെ കുടുംബവുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്. സോഷ്യൽ മീഡിയയിൽ പടരുന്ന ചിത്രങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും കേവലം 15 വയസ് മാത്രം പ്രായമുള്ള ക്രിസ്റ്റ്യാനോ ജൂനിയറിനെതിരെ ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് ശരിയല്ലെന്നും കുടുംബം സൂചിപ്പിച്ചു. നിലവിൽ തന്റെ കരിയറിലും പഠനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന താരം ആരുമായും പ്രണയത്തിലല്ലെന്ന് മുൻപും പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുള്ളതാണ്.ALSO READ : ഐപിഎല്ലിൽ സ്ലീവ്‌ലെസ് വസ്ത്രങ്ങൾക്ക് വിലക്ക്; പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി ബിസിസിഐനേരത്തെ, മുൻ ബാഴ്‌സലോണ താരം ലൂയിസ് സുവാരസിന്റെ മകൾ ഡെൽഫിന സുവാരസുമായി റൊണാൾഡോ ജൂനിയർ ഡേറ്റിങ്ങിലാണെന്ന തരത്തിലും വാർത്തകൾ വന്നിരുന്നു. അന്നും സമാനമായ രീതിയിൽ കുടുംബം ആ വാർത്തകൾ തള്ളിക്കളഞ്ഞിരുന്നു. താരപുത്രന്റെ സ്വകാര്യതയെ ബാധിക്കുന്ന തരത്തിലുള്ള വ്യാജ വാർത്തകൾക്കെതിരെ ആരാധകർക്കിടയിൽ പ്രതിഷേധം ശക്തമാണ്. റൊണാൾഡോയുടെ പങ്കാളി ജോർജീന റോഡ്രിഗസ് മുൻപ് ജൂനിയറിന്റെ ക്രഷിനെ കുറിച്ച് ചോദിച്ചപ്പോൾ, അതൊക്കെ വെറും സൗഹൃദങ്ങൾ മാത്രമാണെന്നായിരുന്നു മകന്റെ മറുപടി.The post ക്രിസ്റ്റ്യാനോ ജൂനിയറും 27-കാരിയും പ്രണയത്തിലോ? വൈറൽ വാർത്തകളുടെ സത്യാവസ്ഥ എന്ത് appeared first on Kairali News | Kairali News Live.