ചെങ്കടലിലെ ഇൻ്റർനെറ്റ് കേബിളുകൾമുറിക്കുമെന്ന് ഇറാൻ ഭീഷണിപ്പെടുത്തുന്നതായി റിപ്പോർട്ട്;ഇന്ത്യയിലെ ഉപഭോക്താക്കളെയും ബാധിക്കുമോ?

Wait 5 sec.

ഇറാൻ – ഇസ്രയേൽ സംഘർഷം തുടരുന്നതിനിടെ ചെങ്കടലിന് അടിയിലെ ഇന്റർനെറ്റ് കേബിളുകള്‍ മുറിക്കുമെന്ന് ഇറാൻ ഭീഷണിപ്പെടുത്തിയതായി റിപ്പോർട്ട്. അങ്ങനെ സംഭവിക്കുകയാണെങ്കിൽ ലോകത്തിലെ പല രാജ്യങ്ങളിലെയും ഇന്റർനെറ്റ് സേവനങ്ങളെ ബാധിച്ചേക്കും. എന്നാൽ ഈ വിവരം ഔദ്യോഗികമായി ഇറാനിയൻ ഉദ്യോഗസ്ഥരോ ഇന്റലിജൻസ് ഏജൻസികളോ നേരിട്ട് സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ ചെങ്കടലിലെ ഇൻ്റർനെറ്റ് കേബിളുകൾ മുറിക്കുകയാണെങ്കിൽ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കാമെന്ന് ലെബനീസ്-ഓസ്‌ട്രേലിയൻ സംരംഭകനായ മാരിയോ നൗഫൽ ഉൾപ്പെടെയുള്ള നിരവധി പ്രമുഖർ തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിലൂടെ പറയുന്നു.“യുഎസ് സൈനികരെ ഗൾഫ് രാജ്യങ്ങൾ ആതിഥേയത്വം വഹിക്കുകയാണെങ്കിൽ കടലിനടിയിലെ ഇന്റർനെറ്റ് കേബിളുകൾ വിച്ഛേദിക്കുമെന്ന് ഇറാൻ ഭീഷണിപ്പെടുത്തുകയാണ്.” നൗഫൽ പറയുന്നു. ആഗോളതലത്തിലു‍ള്ള ഇൻ്റർനെറ്റിൻ്റെ 17% ശതമാനമാണ് ചെങ്കടലിന് അടിയിലൂടെ കടന്നുപോകുന്നത്. അവ തകരാറിലായാൽ, മണിക്കൂറുകളല്ല, മാസങ്ങളോളം ഇൻ്റർനെറ്റ് തടസ്സപ്പെട്ടേക്കും.” അദ്ദേഹം കൂട്ടിച്ചേർത്തു.ALSO READ: സ്മാർട്ട്ഫോൺ ഉപയോ​ഗിക്കുന്നവരാണോ?; എങ്കിലിതാ സിഇആർടി-ഇൻ ഒരു അടിയന്തര മുന്നറിയിപ്പ് നൽകിയിട്ടുണ്ട് ചെങ്കടലിനടിയിലെ ഇന്റർനെറ്റ് കേബിളുകൾ എന്താണ്?ഫൈബർ ഒപ്റ്റിക് കേബിളുകളുടെ ഒരു വലിയ ശൃംഖലയാണ് ചെങ്കടലിനടിയിലൂടെ കടന്നുപോകുന്ന ഇൻ്റർനെറ്റ് കേബിളുകള്‍. പ്രാദേശിക ഇന്റർനെറ്റിന്റെ ഏകദേശം 30 ശതമാനവും ഈ കേബിളുകൾ വഴിയാണ് കൈമാറ്റം ചെയ്യപ്പെടുന്നത്. ഇവ ഏഷ്യ, യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നീ ഭൂഖണ്ഡങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു.ഇന്ത്യയെ ബാധിക്കുന്നത് എങ്ങനെ? ഒമാൻ, യു.എ.ഇ, ഖത്തർ, ബഹ്‌റൈൻ, കുവൈറ്റ്, ഇറാഖ്, പാകിസ്ഥാൻ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലെ ലാൻഡിംഗ് സ്റ്റേഷനുകളിലൂടെയാണ് ഈ കേബിൾ കടന്നുപോകുന്നത്. ഈ രാജ്യങ്ങളിൽ മിക്കവയും നിലവിൽ സംഘർഷ മേഖലകളോട് ചേർന്നാണ് കിടക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഇന്റർനെറ്റ് ഉപഭോക്താക്കളിൽ ഒന്നായ ഇന്ത്യയുടെ വലിയൊരു ഭാഗം ഡാറ്റാ ട്രാഫിക്കും പടിഞ്ഞാറൻ ഏഷ്യയിലെയും യൂറോപ്പിലെയും സെർവറുകളുമായി ബന്ധിപ്പിച്ചിരിക്കുന്നത് ഈ കേബിളുകൾ വഴിയാണ്. കേബിളുകൾക്ക് തടസ്സം നേരിട്ടാൽ ഇന്ത്യയിലെ ഇന്റർനെറ്റിൻ്റെ വേഗത, ക്ലൗഡ് സേവനങ്ങള്‍, ഡിജിറ്റൽ ബിസിനസ് പ്രവർത്തനങ്ങൾ എന്നിവയെ നേരിട്ട് ബാധിക്കും. The post ചെങ്കടലിലെ ഇൻ്റർനെറ്റ് കേബിളുകൾ മുറിക്കുമെന്ന് ഇറാൻ ഭീഷണിപ്പെടുത്തുന്നതായി റിപ്പോർട്ട്; ഇന്ത്യയിലെ ഉപഭോക്താക്കളെയും ബാധിക്കുമോ? appeared first on Kairali News | Kairali News Live.