“കേരളത്തെ വീണിടത്തു നിന്നും ചവിട്ടി താഴ്ത്തുന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്”: മുഖ്യമന്ത്രി പിണറായി വിജയൻ

Wait 5 sec.

നിപ്പ വൈറസ് ബാധ, ഓഖി ചുഴലിക്കാറ്റ്, 2018-ലെ മഹാപ്രളയം തുടങ്ങിയ അനവധി പ്രതിസന്ധികളെ അതിജീവിച്ച് കേരളം വീണ്ടും ഉയർത്തെണീറ്റിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫ് ദേവികുളം നിയോജകമണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.കേരളത്തോട് കേന്ദ്ര സർക്കാർ അവഗണനാപരമായ സമീപനമാണ് സ്വീകരിക്കുന്നത്. സംസ്ഥാനത്തെ സാമ്പത്തികമായി വീർപ്പുമുട്ടിക്കുന്ന തരത്തിൽ വായ്പാ പരിധി വരെ കുറച്ചത് ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തെ താഴ്ത്തിക്കൊണ്ടുപോകാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.കേരളം ബിജെപിക്കും ആർഎസ്എസിനും അംഗീകരിക്കാനാവാത്ത സംസ്ഥാനമാണെന്നും, അതിന് കാരണം സംസ്ഥാനത്തിന്റെ മതനിരപേക്ഷ സ്വഭാവമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വർഗീയതയെ കേരളത്തിലെ ജനങ്ങൾ ഒരിക്കലും അംഗീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.Also read : ടി.പി. മാധവൻ തിയേറ്റർ ഉദ്ഘാടനവും നാടക പുരസ്‌കാര സമര്‍പ്പണവും 27-ന് ഗാന്ധിഭവനിൽ2018ലെ പ്രളയകാലത്ത് കേന്ദ്രം മുഖം തിരിഞ്ഞുനിന്നു, അതേ സമീപനമാണ് കോൺഗ്രസും സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് ഭരിക്കുന്നതിനാൽ കേരളം തകരട്ടെയെന്ന നിലപാടാണ് ബിജെപിയും കോൺഗ്രസും സ്വീകരിച്ചതെന്നും അദ്ദേഹം വിമർശിച്ചു.പ്രതിപക്ഷം സംസ്ഥാനത്തിന്റെ വികസനത്തിനായി ഒരിക്കലും സഹകരിച്ചിട്ടില്ലെന്നും, എങ്കിലും കേരളം തകർന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അസാധ്യമായതെല്ലാം സാധ്യമാക്കാൻ ജനങ്ങൾ ഒന്നിച്ചുനിന്നതാണ് കേരളത്തിന്റെ ശക്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.The post “കേരളത്തെ വീണിടത്തു നിന്നും ചവിട്ടി താഴ്ത്തുന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്”: മുഖ്യമന്ത്രി പിണറായി വിജയൻ appeared first on Kairali News | Kairali News Live.