ടി.പി. മാധവൻ തിയേറ്റർ ഉദ്ഘാടനവും നാടക പുരസ്‌കാര സമര്‍പ്പണവും 27-ന് ഗാന്ധിഭവനിൽ

Wait 5 sec.

ചലച്ചിത്രതാരവും താരസംഘടനയായ ‘അമ്മ’യുടെ പ്രഥമ സെക്രട്ടറിയുമായിരുന്ന ടി.പി. മാധവന്റെ സ്മരണാർത്ഥം പത്തനാപുരം ഗാന്ധിഭവനിൽ നിർമ്മിച്ച ‘ടി.പി. മാധവൻ തിയേറ്റർ’ മാർച്ച് 27-ന് ഉദ്ഘാടനം ചെയ്യും. അന്നേ ദിവസം രാവിലെ 11 മണിക്ക് പ്രശസ്ത ചലച്ചിത്ര സംവിധായകൻ ബ്ലെസി തിയേറ്ററിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. പത്തനാപുരം ഗാന്ധിഭവനില്‍ അദ്ദേഹം താമസിച്ചിരുന്ന മുറി രൂപമാറ്റം വരുത്തി അത്യാധുനിക സജ്ജീകരണങ്ങളോടെ മാറ്റം വരുത്തിയാണ് തിയേറ്ററാക്കി മാറ്റിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ജീവിത മുഹൂർത്തങ്ങളും ശ്രദ്ധേയമായ സിനിമാ രംഗങ്ങളും കോർത്തിണക്കിയ വീഡിയോകൾ ഇവിടെ പ്രദർശിപ്പിക്കും.ALSO READ : ഇടുക്കി ഭൂപ്രശ്നങ്ങളിൽ പരിഹാരം; 4.5 ലക്ഷം കർഷകർക്ക് പട്ടയം, എൽഡിഎഫ് സർക്കാരിന്റെ ഇടപെടൽ ഉയർത്തിക്കാട്ടി മുഖ്യമന്ത്രിലോക നാടകദിനത്തോടനുബന്ധിച്ച് ഗാന്ധിഭവൻ ഏർപ്പെടുത്തിയ ദേശീയ നാടക പുരസ്‌കാരം പ്രശസ്ത നാടക-ചലച്ചിത്ര നടി കെ.പി.എ.സി. ലീലയ്ക്ക് ചടങ്ങിൽ സമർപ്പിക്കും. നാടകരംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് അവാർഡ്. 11,111 രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. ചടങ്ങിൽ സംവിധായകൻ ബ്ലെസി അവാർഡ് ദാനം നിർവ്വഹിക്കും.The post ടി.പി. മാധവൻ തിയേറ്റർ ഉദ്ഘാടനവും നാടക പുരസ്‌കാര സമര്‍പ്പണവും 27-ന് ഗാന്ധിഭവനിൽ appeared first on Kairali News | Kairali News Live.