കാരാട്ട് റസാഖ് മദ്‌റസാധ്യാപക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പദവി രാജിവെച്ചു

Wait 5 sec.

കൊടുവള്ളി | ഇടതുമുന്നണിയുമായുള്ള ബന്ധം അവസാനിപ്പിച്ച് മുസ്‌ലിം ലീഗില്‍ തിരിച്ചെത്തിയ മുന്‍ എം എല്‍ എ. കാരാട്ട് റസാഖ് മദ്‌റസാധ്യാപക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പദവി രാജിവെച്ചു. രാജിക്കത്ത് അദ്ദേഹം ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹിമാന് കൈമാറി.രാജിക്കത്തില്‍ പറഞ്ഞത്:2024 മാര്‍ച്ച് 13ന് കേരള സര്‍ക്കാര്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലുള്ള കേരള മദ്‌റസാധ്യാപക ക്ഷേമനിധി ബോര്‍ഡിന്റെ അംഗത്വവും തുടര്‍ന്ന് ബോര്‍ഡിന്റെ ചെയര്‍മാനും ആക്കി എന്നെ നിയോഗിച്ചിരുന്നു. രണ്ട് വര്‍ഷത്തെ പ്രവര്‍ത്തന കാലയളവില്‍ ഇതുമായി ബന്ധപ്പെട്ട് മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ എന്റെ കഴിവിന്റെ പരമാവധി ചെയ്യുവാന്‍ സാധിച്ചിട്ടുണ്ട്. വ്യക്തിപരമായ കാരണങ്ങളാല്‍ ബോര്‍ഡിലെ അംഗത്വവും ചെയര്‍മാന്‍ പദവിയും ഇന്നേ ദിവസം രാജിവെക്കുകയാണ്.ഈ പദവിയില്‍ സേവനമനുഷ്ഠിക്കാന്‍ അവസരം നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയനോട് നന്ദി രേഖപ്പെടുത്തുകയാണ്. രണ്ട് വര്‍ഷക്കാലത്തെ സേവന വേളയില്‍ എനിക്ക് എല്ലാ പിന്തുണയും സഹായങ്ങളും നല്‍കിയ വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, ബോര്‍ഡിലെ സഹ മെമ്പര്‍മാര്‍, ഓഫീസ് ജീവനക്കാര്‍ തുടങ്ങിയവരോടുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു.