അരുവിക്കര ഇത്തവണയും ഇടതിനൊപ്പമെന്ന് ഉറപ്പിക്കുകയാണ് സ്ഥാനാർഥി അഡ്വ.ജി സ്റ്റീഫൻ. മണ്ഡലത്തിൽ ആദ്യറൗണ്ട് പ്രവർത്തനം പൂർത്തിയാക്കിയ ആവേശത്തിലാണ് ഇടതുമുന്നണി. ഇടക്കാലത്ത് നഷ്ടമായ മണ്ഡലമാണ് ജി.സ്റ്റീഫനെന്ന ജനകീയനിലൂടെ ഇടതുമുന്നണി കഴിഞ്ഞതവണ തിരിച്ചുപിടിച്ചത്. സ്റ്റീഫന്റെ സാന്നിധ്യം ഇത്തവണയും മണ്ഡലത്തിൽ ഗുണമാകും. കുട്ടിക്കാലത്ത് തന്നെ മാതാപിതാക്കൾ മരിച്ച സ്റ്റീഫൻ പിന്നീട് കഴിഞ്ഞത് പാർട്ടി ഓഫീസിലായിരുന്നു. അഞ്ചാം വയസ്സിലാണ് അമ്മയെ നഷ്ടമാകുന്നത്. കൂലിപ്പണിക്കാരനായ അച്ഛൻ ഒൻപതാം വയസ്സിലും സ്റ്റീഫനെ വിട്ടുപോയി. അനാഥനായ സ്റ്റീഫന് പിന്നീട് സിപിഐഎമ്മാണ് താങ്ങും തണലും ആയത്. പാർട്ടി നൽകിയ പാഠങ്ങൾ അടിസ്ഥാനമാക്കിയാണ് ഇത്തവണയും ജി സ്റ്റീഫൻ ജനങ്ങളിലേക്കിറങ്ങുന്നത്. ഇടതുസർക്കാർ മണ്ഡലത്തിൽ കൊണ്ടുവന്ന വികസനങ്ങൾ വോട്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് ഇടതുമുന്നണി.Also read: മനോരമയും സമ്മതിക്കുന്നു; ഇടത് സർക്കാർ തുടരണം എന്ന് ; കണക്കുകൾ ഇതാകഴിഞ്ഞ തവണ മത്സരിച്ച കെ.എസ്.ശബരിനാഥനെ മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് മാറ്റി. മുന്നണിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളും ബിജെപി കോൺഗ്രസ് ഡീൽ ആരോപണങ്ങളും കേരളത്തിലെ മറ്റ് മണ്ഡലങ്ങളെപ്പോലെ അരുവിക്കരയിലും ചർച്ചയാണ്. അരുവിക്കരയിൽ ഉപതെരഞ്ഞെടുപ്പിൽ ഒ.രാജഗോപോൽ ഉണ്ടാക്കിയ മുന്നേറ്റം ബിജെപിക്ക് പിന്നീട് ഒരിക്കലും നിലനിർത്താനായില്ല. ഒരോ തെരഞ്ഞെടുപ്പിലും ബിജെപി വോട്ടുകൾ മണ്ഡലത്തിൽ കുറഞ്ഞു.The post ഇടതിനൊപ്പം… അരുവിക്കരയിൽ അഡ്വ.ജി സ്റ്റീഫനല്ലാതെ മറ്റാര് appeared first on Kairali News | Kairali News Live.