കോൺ​ഗ്രസ് സ്ഥാനാർഥി ശരത് ചന്ദ്ര പ്രസാദിന്റെ ജാഥയ്ക്കൊപ്പം ​ഗുണ്ടാ സംഘം

Wait 5 sec.

കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാർഥി ശരത് ചന്ദ്ര പ്രസാദിന്റെ വാഹന ജാഥയെ ചുറ്റിപ്പറ്റി വിവാദം. കുപ്രസിദ്ധ ഗുണ്ടയായ പഞ്ചായത്ത് ഉണ്ണിയും സംഘവും വാഹന ജാഥയിൽ പങ്കെടുത്തതായി റിപ്പോർട്ട്. ഏകദേശം 40-ഓളം കേസുകളിലെ പ്രതിയായ പഞ്ചായത്ത് ഉണ്ണി, നിരവധി തവണ കാപ്പ നിയമപ്രകാരം ജയിൽവാസം അനുഭവിച്ച ആളാണ്. ഇയാളുടെ നേതൃത്വത്തിലുള്ള ഒരു സംഘം ആളുകൾ ഇന്ന് നടന്ന യുഡിഎഫ് സ്ഥാനാർഥിയുടെ പര്യടനത്തിൽ ഉണ്ടായിരുന്നു.Also read : “തുടർഭരണം കേരളത്തിലെ 64,000 കുടുംബങ്ങലെ അതിദാരിദ്രത്തിൽ നിന്നും മോചിപ്പിച്ചു”: മുഖ്യമന്ത്രി പിണറായി വിജയൻരമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്ത കഴക്കൂട്ടം മണ്ഡലത്തിലെ ഈ തെരഞ്ഞെടുപ്പ് പര്യടനത്തിലാണ് ഗുണ്ടാസംഘത്തിന്റെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടത്. സംഭവത്തെ തുടർന്ന്, യുഡിഎഫ് സ്ഥാനാർഥിയുടെ പര്യടനത്തിൽ ഗുണ്ടകൾ പങ്കെടുത്തതായി സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകി.The post കോൺ​ഗ്രസ് സ്ഥാനാർഥി ശരത് ചന്ദ്ര പ്രസാദിന്റെ ജാഥയ്ക്കൊപ്പം ​ഗുണ്ടാ സംഘം appeared first on Kairali News | Kairali News Live.