സർക്കാർ ജീവനക്കാരുടെ എൽഐസി വിഹിതം സർക്കാർ തടഞ്ഞെന്ന വാർത്ത തെറ്റ്: ധനവകുപ്പ്

Wait 5 sec.

സർക്കാർ ജീവനക്കാരുടെ എൽഐസി വിഹിതം സർക്കാർ തടഞ്ഞുവെച്ചെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് ധനവകുപ്പ് വ്യക്തമാക്കി. വസ്തുതകൾ അന്വേഷിക്കാതെ ചില മാധ്യമങ്ങൾ വാർത്തകൾ നൽകുന്നതായും വകുപ്പ് വിമർശിച്ചു.ഇത്തരത്തിലുള്ള തെറ്റായ റിപ്പോർട്ടുകൾ സർക്കാർ ജീവനക്കാരിൽ ആശങ്ക പരത്തുന്നുവെന്നും ധനവകുപ്പ് അറിയിച്ചു. ജനുവരി മാസത്തിലെ ശമ്പളം സാധാരണയായി ഫെബ്രുവരി മാസത്തിലെ ആദ്യ പ്രവർത്തി ദിവസങ്ങളിലാണ് പാസാകുന്നതെന്നും അധികൃതർ വ്യക്തമാക്കി. ഫെബ്രുവരി മാസത്തിൽ പാസ്സായ മുഴുവൻ ബില്ലുകളും അതിന്റെ അക്കൗണ്ടുകളും മാർച്ച് 8-നകം അക്കൗണ്ടന്റ് ജനറലിന് സമർപ്പിക്കപ്പെടുന്നതാണ് പതിവ് നടപടിക്രമമെന്നും ധനവകുപ്പ് അറിയിച്ചു.Also read : കോൺ​ഗ്രസ് സ്ഥാനാർഥി ശരത് ചന്ദ്ര പ്രസാദിന്റെ ജാഥയ്ക്കൊപ്പം ​ഗുണ്ടാ സംഘംഎൽഐസി പോളിസിയുടെ അടവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ധനവകുപ്പ് വിശദീകരണം നൽകിയത്.The post സർക്കാർ ജീവനക്കാരുടെ എൽഐസി വിഹിതം സർക്കാർ തടഞ്ഞെന്ന വാർത്ത തെറ്റ്: ധനവകുപ്പ് appeared first on Kairali News | Kairali News Live.