അങ്ങനെ എളുപ്പത്തിൽ ഒന്നും കാണാനൊക്കൂലഡേയ്…! ഐ.പി.എൽ ലൈവ് സ്ട്രീമിങ് എന്ന പേരിൽ തട്ടിപ്പുകാർ സജീവം; ട്രാപ്പാകാതെ സൂക്ഷിച്ചോളൂ

Wait 5 sec.

ഐ.പി.എൽ ആവേശം തുടങ്ങാനിരിക്കെ, സൗജന്യ ലൈവ് സ്ട്രീമിംഗ് വാഗ്ദാനം ചെയ്ത് നിങ്ങളെ കാത്തിരിക്കുന്നത് വലിയൊരു ചതിക്കുഴിയാകാം. “XMTV Live” തുടങ്ങിയ വ്യാജ ആപ്പുകൾ ഇപ്പോൾ സജീവമാണ്. സൗജന്യമായി ഐ.പി.എൽ കാണാം എന്ന പരസ്യത്തിലൂടെ വ്യാജ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ നിങ്ങളെ പ്രേരിപ്പിക്കുന്നു. ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതോടെ നിങ്ങളുടെ ഫോണിലെ നിയന്ത്രണം തട്ടിപ്പുകാരുടെ കൈകളിലെത്തുകയും ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം നഷ്ടപ്പെടുകയും ചെയ്തേക്കാം.Also read: പ്രിജി കണ്ണന്റെ തെരഞ്ഞെടുപ്പ് ഗാനം ആലപിച്ച് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും…ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ നിന്ന് സുരക്ഷിതരായിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക, സൗജന്യ വാഗ്ദാനങ്ങൾ വിശ്വസിക്കരുത്: “Free Streaming” എന്ന പേരിലുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കുക. ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ ഒഫീഷ്യൽ ആപ്പ് സ്റ്റോറുകൾ മാത്രം ഉപയോഗിക്കുക. കൂടാതെ ഡൗൺലോഡ് ചെയ്ത അപ്പുകളിൽ അനുമതികൾ നൽകുമ്പോൾ ശ്രദ്ധിക്കുക. അപരിചിതമായ ആപ്പുകൾക്ക് ഫോണിലെ SMS, ബാങ്കിംങ് വിവരങ്ങൾ, സ്ക്രീൻ ഷെയറിങ് എന്നിവയ്ക്കുള്ള അനുമതി നൽകരുത്.Also read: റീലാണ്, റിയലല്ല ആ ഐപിഎൽ ടിക്കറ്റുകൾ: വ്യാജന്മാരെ സൂക്ഷിച്ചോളൂ; തട്ടിപ്പ് സംഘങ്ങൾ സജീവംബാങ്ക് വിവരങ്ങൾ ഒ.ടി.പി എന്നിവ ആരുമായും കൈമാറരുത്, അപരിചിതമായ യാതൊരു പ്ലാറ്റ്‌ഫോമിലും നിങ്ങളുടെ UPI പിൻ (PIN) വിവരങ്ങൾ നൽകരുത്. സൈബർ തട്ടിപ്പിന് ഇരയായാൽ ഉടൻതന്നെ 1930 എന്ന നമ്പറിലോ www.cybercrime.gov.in എന്ന പോർട്ടലിലോ പരാതി രജിസ്റ്റർ ചെയ്യുക.The post അങ്ങനെ എളുപ്പത്തിൽ ഒന്നും കാണാനൊക്കൂലഡേയ്…! ഐ.പി.എൽ ലൈവ് സ്ട്രീമിങ് എന്ന പേരിൽ തട്ടിപ്പുകാർ സജീവം; ട്രാപ്പാകാതെ സൂക്ഷിച്ചോളൂ appeared first on Kairali News | Kairali News Live.