അന്യായമായ വിലവര്‍ദ്ധനവ്: ബഹ്റൈനില്‍ വ്യാപാര സ്ഥാപനം അടച്ചുപൂട്ടി

Wait 5 sec.

മനാമ: ചില സാധനങ്ങളുടെ വിലക്കയറ്റം സംബന്ധിച്ച പരാതികളെ തുടര്‍ന്ന് ബഹ്റൈനിലെ റീട്ടെയില്‍ ഔട്ട്ലെറ്റുകളില്‍ വ്യവസായ വാണിജ്യ മന്ത്രാലയം വ്യാപക പരിശോധന നടത്തി. മനാമ, അല്‍ ഹിദ്ദ്, ദിയാര്‍ അല്‍ മുഹറഖ്, ഈസ്റ്റ് റിഫ, ഈസ ടൗണ്‍ തുടങ്ങിയ പ്രധാന മേഖലകളിലായി ആകെ 102 റീട്ടെയില്‍ ഔട്ട്ലെറ്റുകളിലാണ് പരിശോധന നടന്നത്.വിവിധ സാധനങ്ങളുടെ വിലനിലവാരം നിരീക്ഷിക്കുന്നതിനും, അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനും, അന്യായമായ വിലവര്‍ദ്ധനവ് ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനുമായി മന്ത്രാലയത്തിന് കീഴിലെ പരിശോധനാ ഡയറക്ടറേട്ടാണ് ഫീല്‍ഡ് സന്ദര്‍ശനങ്ങള്‍ നടത്തിയത്. നിലവിലുള്ള നിയമങ്ങളും വാണിജ്യ ചട്ടങ്ങളും പാലിക്കുന്നുണ്ടോ എന്നും അധികൃതര്‍ വിലയിരുത്തി.ടോര്‍ച്ചുകള്‍ക്ക് യാതൊരു കാരണവുമില്ലാതെ വില വര്‍ദ്ധിപ്പിച്ച ഒരു വ്യാപാര സ്ഥാപനം പരിശോധനയ്ക്കിടെ അധികൃതര്‍ കണ്ടെത്തി. ഈ സ്ഥാപനം അടപ്പിക്കുകയും നിയമലംഘനം നടത്തിയവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്തു. അതേസമയം, വില നിയന്ത്രണ ചട്ടങ്ങള്‍ ലംഘിക്കുന്ന ബിസിനസ് സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ തുടരുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. The post അന്യായമായ വിലവര്‍ദ്ധനവ്: ബഹ്റൈനില്‍ വ്യാപാര സ്ഥാപനം അടച്ചുപൂട്ടി appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.