കേരളത്തില്‍ എയിംസ് സ്ഥാപിക്കുന്ന കാര്യം ഇപ്പോള്‍ പരിഗണനയില്‍ ഇല്ലെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. പാര്‍ലമെന്റില്‍ കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ചോദ്യത്തിന് കേന്ദ്ര ആരോഗ്യ സഹമന്ത്രി പ്രതാപ് റാവു ജാഥവ് നല്‍കിയ മറുപടിയിലാണ് ഈ വിശദീകരണം.2016-ല്‍ കോഴിക്കോട് കിനാലൂര്‍, തിരുവനന്തപുരം കാട്ടാക്കട, കോട്ടയം, എറണാകുളം എന്നിവിടങ്ങള്‍ ഉള്‍പ്പെടുത്തി എയിംസ് സ്ഥാപിക്കാന്‍ കേരളം നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്ന് കേന്ദ്രം അറിയിച്ചു.2025-ല്‍ കോഴിക്കോട് കിനാലൂരില്‍ ഭൂമി കണ്ടെത്തിയതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടെന്നും മറുപടിയില്‍ സൂചിപ്പിച്ചു. എന്നാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ക്ക് ഇതുവരെ കേന്ദ്രം അംഗീകാരം നല്‍കിയിട്ടില്ലെന്നും വ്യക്തമാക്കി.കേരളത്തിന് എയിംസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേരള ഹൈക്കോടതിയില്‍ മറുപടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ വീണ്ടും സാവകാശം തേടിയിരുന്നു.സാമ്പത്തിക വര്‍ഷാവസാനമായതിനാല്‍ ധനകാര്യ വകുപ്പില്‍ നിന്ന് ആവശ്യമായ വിശദീകരണം ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു. ഇതിനെ തുടര്‍ന്ന് ഏപ്രില്‍ 10 വരെ മറുപടി സമര്‍പ്പിക്കാന്‍ കോടതി സമയം അനുവദിച്ചിട്ടുണ്ട്.The post കേരളത്തില് എയിംസ് സ്ഥാപിക്കുന്ന കാര്യം ഇപ്പോള് പരിഗണനയില് ഇല്ല; പാർലമെന്റിൽ വ്യക്തമാക്കി കേന്ദ്ര സര്ക്കാര് appeared first on ഇവാർത്ത | Evartha.