പെട്ടു; രാസലഹരി കച്ചവടക്കാരനെ കരുതൽ തടങ്കലിലാക്കി പൊലീസ്

Wait 5 sec.

രാസലഹരി കച്ചവടക്കാരനെ കരുതൽ തടങ്കലിലാക്കി പൊലീസ്. ചിറ്റാറ്റുമുക്ക് സ്വദേശി മുഹമ്മദ് കൽഫാന് (24) എതിരെ ആണ് കഠിനംകുളം പൊലീസ് നടപടി സ്വീകരിച്ചത്. PIT NDPS നിയമത്തിലെ സെക്ഷൻ 3(1) പ്രകാരം ഒരു വർഷത്തേക്കാണ് തടങ്കൽ. നിരവധി ലഹരി കേസുകളിൽ പ്രതിയായ ഇയാൾ ബംഗളൂരുവിൽ നിന്നും മറ്റും മയക്കുമരുന്ന് എത്തിച്ച് ചില്ലറ വില്പന നടത്തിവരികയായിരുന്നു.Also read: അങ്ങനെ എളുപ്പത്തിൽ ഒന്നും കാണാനൊക്കൂലഡേയ്…! ഐ.പി.എൽ ലൈവ് സ്ട്രീമിങ് എന്ന പേരിൽ തട്ടിപ്പുകാർ സജീവം; ട്രാപ്പാകാതെ സൂക്ഷിച്ചോളൂജില്ലാ പൊലീസ് മേധാവി ജുവനകുടി മഹേഷ് IPS-ന്റെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഡിവൈഎസ്പി സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ പൂജപ്പുര സെൻട്രൽ ജയിലിലേയ്ക്ക് മാറ്റി. മൂന്നോളം പ്രധാന NDPS മയക്കുമരുന്ന് കേസുകളിലും നിരവധി ചെറിയ കേസുകളിലും ഇയാൾ പ്രതിയാണ്.The post പെട്ടു; രാസലഹരി കച്ചവടക്കാരനെ കരുതൽ തടങ്കലിലാക്കി പൊലീസ് appeared first on Kairali News | Kairali News Live.